UPDATES

സോഷ്യൽ വയർ

വാഹനം കേടായി, നടുറോഡില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ട്; നിര്‍ഭാഗ്യം നല്ലതിനെന്ന് സോഷ്യല്‍ മീഡിയ

മറ്റാളുകളായിരുന്നെങ്കില്‍ ശപിക്കാന്‍ സാധ്യതയുള്ള ഈ നിമിഷത്തെ അവര്‍ അനുഗ്രഹീത നിമിഷമായിട്ടാണ് കണക്കാക്കിയത്.

വിവാഹ ദിവസം ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ പ്രാധാന്യമുള്ള ദിവസമാണ്. പുതു ജീവിതം തുടങ്ങുന്ന ദിവസം. ഈ ദിവസമുണ്ടാവുന്ന തടസങ്ങളെ വേദനയോടെയാവും ആളുകള്‍ സ്വീകരിക്കുക. അതിനെ അശുഭമായും കണക്കാക്കുന്നവരുണ്ടാവാം.

എന്നാല്‍ ഈ മലേഷ്യന്‍ നവ ദമ്പതികള്‍ അങ്ങനെയല്ല. വിവാഹം കഴിഞ്ഞുള്ള ഫോട്ടോഷൂട്ടിനായുള്ള യാത്രക്കിടെ ഇവരുടെ വണ്ടി നിന്നുപോയി. മറ്റാളുകളായിരുന്നെങ്കില്‍ ശപിക്കാന്‍ സാധ്യതയുള്ള ഈ നിമിഷത്തെ അവര്‍ അനുഗ്രഹീത നിമിഷമായിട്ടാണ് കണക്കാക്കിയത്. നിന്നുപോയ കാറിനെ പശ്ചാത്തലമാക്കി നടുറോട്ടില്‍ നിന്ന് അവര്‍ ഒരു ഫോട്ടോ ഷൂട്ട് തന്നെ നടത്തി.

ഫോട്ടോഗ്രാഫറായ അപി ഹാസ്മി ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും, കഥ വിവരിക്കുകയും ചെയ്തു. വിവാഹശേഷം ഇവര്‍ ഫോട്ടോ ഷൂട്ടിനായി മറ്റൊരു ലൊക്കേഷനിലേക്ക് പോകുമ്പോഴായിരുന്നു കാര്‍ പണിതന്നതെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു.

നടുറോഡില്‍ നിന്നെടുത്ത ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രശംസയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. അശുഭമെന്ന സങ്കല്‍പ്പങ്ങളെ ഇവര്‍ പാടെ തകര്‍ത്തെറിയുന്നു എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

പുത്തുമലയില്‍ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍, ഡിഎന്‍എ പരിശോധനയ്ക്ക് നടപടി തുടങ്ങി, കവളപ്പാറയിൽ റഡാര്‍ സംവിധാനം കാര്യക്ഷമമായില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍