UPDATES

സോഷ്യൽ വയർ

‘ഇതല്ല ഞങ്ങളുടെ എസ്എഫ്ഐ’ നീതി ആഗ്രഹിക്കുന്ന, സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കട ശബ്ദം വീർപ്പുമുട്ടുന്നുണ്ട്

പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്.

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്ഐയുടെ നടപടികൾക്കെതിരെ വിമർശനവുമായി കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് റഫീഖ് അഹമ്മത് എസ്എഫ്ഐയെ കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളും ഇപ്പോത്തെ പ്രവർത്തനങ്ങളെുയും വിലയിരുത്തുന്നത്.

പുതിയ സംഭവങ്ങൾ ഇടത് വിദ്യാർത്ഥി സംഘടനയെ സ്നേഹിക്കന്ന എല്ലാവർക്കും സങ്കടമുണ്ടാക്കുന്നതാണെന്ന വ്യക്തമാക്കുന്ന അദ്ദേഹം യൂനിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ വിളിച്ച് പറഞ്ഞ ‘ഇതല്ല ഞങ്ങളുടെ എസ് എഫ് ഐ’ എന്ന് ഏറ്റുവിളിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

റഫീഖ് അഹമ്മദിന്റെ പോസ്റ്റിന്റെ പൂർണരൂപം…

ഇതല്ല ഞങ്ങളുടെ എസ് എഫ് ഐ

കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും വ്യാകുലമായ സങ്കട ശബ്ദമാണത്. സ്വപ്ന നഷ്ടത്തിന്റെ അലമുറയാണത്. ആ ശബ്ദത്തിന് അത്ര പുറകിലല്ലാതെ നാൻ പെറ്റ മകനേ എന്ന ഹൃദയം തകർക്കുന്ന നിലവിളിയുണ്ട്. പിറകിലേക്ക് അങ്ങനെയുള്ള ഒരുപാടൊരുപാട് നിലവിളികളുടെ ഒടുങ്ങാത്ത അനുരണനങ്ങളുണ്ട്. ഇതല്ല ഞങ്ങളുടെ എസ്.എഫ്.ഐ എന്ന് യൂണിവേഴ്സിറ്റി കോളേജിലെ കുട്ടികൾ വിളിച്ചു പറഞ്ഞപ്പോൾ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യർ അഥവാ അണികൾ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം. ഇതല്ല ഞങ്ങളുടെ പുരോഗമന പ്രസ്ഥാനം, ഇതല്ല ഞങ്ങളുടെ ജനാധിപത്യച്ചേരി .. ഇതല്ല. ഇതല്ല.

നീതി ആഗ്രഹിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കട ശബ്ദം വീർപ്പുമുട്ടുന്നുണ്ട്. നെറികേടുകൾ ന്യായീകരിക്കപ്പെടുമ്പോൾ, പിടിപ്പുകേടുകൾ പെരുകുമ്പോൾ, പണവും അധികാരവും ധാർഷ്ട്യവും വിലസുമ്പോൾ, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോൾ, കുടിപ്പകയുടെ ഒടുങ്ങാത്ത രക്ത ചിത്രങ്ങൾ വീണ്ടും വീണ്ടും വരയ്ക്കപ്പെടുമ്പോൾ അശ്ലീല മുദ്രകളോടെ താടയും മണികളുമിളക്കി അഹങ്കാരം ചാനലുകൾക്കു മുന്നിൽ നിറഞ്ഞാടുമ്പോൾ, നീതിമാന്മാരായ ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോൾ, മുടി മുറിച്ചിട്ട് അവസാനത്തെ പച്ചത്തുരുത്തിനു മുന്നിൽ പ്രകൃതി നിലവിളിക്കുമ്പോൾ, ചുവപ്പുനാടയുടെ കുരുക്ക് കൂടുതൽ മുറുകുമ്പോൾ, പ്രാചീനരായ നിയമ പാലകരുടെ ഉരുൾത്തടികൾക്കു കീഴിൽ മനുഷ്യജീവികൾ ഞെരിയുമ്പോൾ, കൊടി വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പടിക്കെട്ടുകളിൽ മഹാപ്രസ്ഥാനങ്ങൾ മുട്ടിലിഴയുമ്പോൾ ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു.
ഇതല്ല .. ഇതല്ല ..

പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്.

നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓർക്കണം, മനസ്സു വെയ്ക്കണം.

 

 

എന്‍ഡോസള്‍ഫാന്‍ കൊലയാളിയാണെന്ന് മനസിലാക്കാന്‍ കൃഷിയില്‍ പിഎച്ച്ഡി പോര, മനുഷ്യത്വം വേണം; കീടനാശിനി കമ്പനിക്ക് വേണ്ടി ‘ദുരിതം കെട്ടുകഥ’ വാദം ആവര്‍ത്തിച്ച കാസര്‍കോട് ജില്ലാ കലക്ടര്‍ക്കെതിരെ ദുരിതബാധിതര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍