UPDATES

സോഷ്യൽ വയർ

ആകാശ് അംബാനിയുടെ പ്രതിശ്രുത വധു; ശ്ലോക മേത്തയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. മാര്‍ച്ച് 9-ന് മുംബൈയില്‍ വെച്ചാണ് വിവാഹം.

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷാ അംബാനിയുടെ ആഡംഭര വിവാഹത്തിനു ശേഷം അടുത്ത വിവാഹത്തിനൊരുങ്ങിയിരിക്കുകയാണ് അംബാനി കുടുംബം. മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിന് തയ്യാറെടുക്കുകയാണ് അംബാനി കുടുംബം ഇപ്പോള്‍.

റോസ് ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്ത ആണ് വധു. ശ്ലോക മേത്തയുടെ ഇതുവരെ കാണാത്ത അപൂര്‍വ്വമായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.   സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. മാര്‍ച്ച് 9-ന് മുംബൈയില്‍ വെച്ചാണ് വിവാഹം.സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മോര്‍ട്ടിസിലാണ് ആകാശിന്റ ബാച്ചിലര്‍ പാര്‍ട്ടി. ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള പാര്‍ട്ടിയില്‍ രണ്‍ബീര്‍ കപൂര്‍ ,കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബോളിവുഡ് താരനിര ഉണ്ടാകും.

ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

ചിത്രങ്ങള്‍ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍