അവള്‍ക്ക് മുന്‍പില്‍വെച്ച പാത്രത്തിലേക്ക് ആളുകള്‍ പണമിടുന്നതും വീഡിയോയില്‍ കാണാം.
ഈ പാട്ട് കേട്ട് ആളുകള്‍ ആഹ്ലാദിക്കുകയല്ല, വേദനിക്കുകയാണ്. ഏറ്റവും ആശ്വാസകരമായ മെലഡിയെന്ന അടിക്കുറുപ്പോടെ ഇന്റര്‍നെറ്റില്‍ വ്യാപിച്ച ഈ ഗാന വീഡിയോ ഏവരുടേയും ഹൃദയത്തെ വേദനിപ്പിക്കുന്നതാണ്.
വെനസ്വേലയില്‍നിന്ന് അഭയാര്‍ത്ഥിയായെത്തിയ സ്ത്രീ പെറുവിലെ തെരുവില്‍നിന്ന് പാട്ട് പാടുന്ന വീഡിയോയാണ് ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്. തെരുവോരത്ത് മൈക്കിന്റെ മുന്‍പില്‍നിന്ന് തന്റെ കൈക്കുഞ്ഞുമായി ഒരു സ്ത്രീ പാട്ട് പാടുന്നത് വീഡിയോയില്‍ കാണാം. ഇടക്ക് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന കുഞ്ഞിനെ അവള്‍ ഓമനിക്കുകയും, ഉമ്മവെക്കുകയും ചെയ്യുന്നുണ്ട്. അവള്‍ക്ക് മുന്‍പില്‍വെച്ച പാത്രത്തിലേക്ക് ആളുകള്‍ പണമിടുന്നതും വീഡിയോയില്‍ കാണാം. നാല്‍പ്പത് സെക്കന്റുള്ള ഈ വീഡിയോ കാഴ്ച്ചക്കാരെ കണ്ണീരണിയിക്കുന്നു.
ഫെയ്‌സ്ബുക്കില്‍ ഈ വീഡിയോ വ്യാപകമായിട്ടാണ് പ്രചരിക്കുന്നത്. പലരും നിരവധി തവണയാണ് വീഡിയോ കണ്ടിരിക്കുന്നത്. വൈകാരികമായ രീതിയിലാണ് പലരും ഈ വീഡിയയോട് പ്രതികരിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ണ് നിറച്ചു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള തന്റേടത്തേയും ആളുകള്‍ അഭിനന്ദിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വെനിസ്വേലയില്‍നിന്ന് ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോവുന്നത്.