UPDATES

സോഷ്യൽ വയർ

‘ഘർ സെ നികൽതെ ഹി’: യുദ്ധവെറിയുടെ നാളുകളെ തണുപ്പിച്ച് റൊമാന്റിക് ഗാനവുമായി വൈസ് അഡ്മിറൽ ഗിരീഷ് ലൂത്ര

ഈ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാജ്യത്ത് യുദ്ധവെറി പടർത്താൻ ചില ശക്തികൾ ശ്രമം നടത്തുമ്പോൾ ഇന്ത്യൻ സൈന്യത്തെ അത് എങ്ങനെ ബാധിക്കുന്നു? വളരെ സംയമനത്തോടെയാണ് ഇത്തരം സാഹചര്യങ്ങളെ സൈന്യം നേരിടുന്നത്. എല്ലാറ്റിനും പരിഹാരം യുദ്ധമല്ലെന്ന് അവർ‌ക്ക് നന്നായറിയാം. യുദ്ധം വെറിപൂണ്ട് ചെയ്യേണ്ട ഒന്നല്ലെന്ന സന്ദേശം പകർന്നു കൊണ്ട് വെസ്റ്റേൺ നേവൽ കമാൻഡിന്റെ സുവർണ ജൂബിലി ആഘോഷ വേദിയിൽ മുൻ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്ര ഒരു പാട്ടു പാടി. ഈ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

1996ൽ പുറത്തിറങ്ങിയ പാപാ കെഹ്തെ ഹെ എന്ന ചിത്രത്തിനു വേണ്ടി ഉദിത് നാരായണൻ പാടിയ ‘ഘർ സെ നികൽതെ ഹി’ എന്നു തുടങ്ങുന്ന ഗാനമാണ് ഗിരൂഷ് ലൂത്ര പാടുന്നത്. പട്ടാള യൂണിഫോമിൽ തന്നെയാണ് ഇദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.

2016 ജൂൺ മുതൽ 2019 ജാനുവരി വരെ ഇദ്ദേഹം വെസ്റ്റേൺ നേവൽ കമാൻഡിന്റെ കമാൻഡ് ഇന്‍ ചീഫായിരുന്നു. പരം വിശിഷ്ട് സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ തുടങ്ങിയ ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പാട്ട് കേൾക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍