UPDATES

സോഷ്യൽ വയർ

‘അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ’; വായുവില്‍ മലക്കം മറിയുന്ന മോഹൻലാലിന്റെ വീഡിയോ

അടുത്ത മെയ് മാസം 59 വയസ്സ് ആകാൻ പോകുന്ന ചെ\റുപ്പക്കാരൻ’ എന്ന തലക്കെട്ടിൽ ആണ് വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

 

‘ഈ പ്രായത്തിലും എന്നാ ഒരു ഇതാ’ എന്ന മഹേഷിന്റെ പ്രതികാരം സിനിമയിലെ ഡയലോഗ് ആണ് ഇന്നലെ ഏറെ പേർ മോഹൻലാലിൻറെ ഒരു വീഡിയോ ഷെയർ ചെയ്ത കൊണ്ട് കുറിച്ചത്. സിനിമയ്ക്ക് വേണ്ടി എന്ത് കഠിനമായ വെല്ലുവിളിയും ഏറ്റെടുക്കുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്രത്തിനനുസരിച്ച് ഏത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകും എന്ന് പ്രേക്ഷകർക്ക് അറിയാം.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോ ആണ്. സുരക്ഷാ റോപ്പുകളൊന്നുമില്ലാതെ വായുവില്‍ മലക്കം മറിയുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായത്തിന്‍റെ യാതൊരു തളര്‍ച്ചയുമില്ലാതെ ചാടി മറിയുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. വന്‍ വരവേല്‍പ്പാണ് വിഡിയോക്ക് ആരാധകര്‍ നല്‍കുന്നത്.

‘അടുത്ത മെയ് മാസം 59 വയസ്സ് ആകാൻ പോകുന്ന ചെറുപ്പക്കാരൻ’ എന്ന തലക്കെട്ടിൽ ആണ് വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍