UPDATES

സോഷ്യൽ വയർ

ഇത് മുംബൈ അല്ല, മുംബൈ ഇങ്ങനെയല്ല; കനത്ത മഴയില്‍ മാന്‍ഹോളില്‍ നിന്നും ബൈക്ക് ഉയര്‍ത്തുന്ന വീഡിയോ വൈറല്‍

മുംബൈ നഗരസഭയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

കനത്ത മഴ മുംബൈ നഗരത്തില്‍ പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്. നഗരം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കുക തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈയിലെ മാന്‍ഹോളില്‍ നിന്നും ഒരാള്‍ ബൈക്ക് പുറത്തെടുക്കുന്ന വീഡിയോകൂടി പ്രചരിച്ചതോടെ ജനങ്ങളുടെ രോഷം ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെയായി. ധവാല്‍ ഭേദ യാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാന്‍ഹോളില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നയാളും അയാളെ സഹായിക്കാനെത്തുന്നവരും കൂടി ബൈക്ക് പൊക്കിയെടുക്കുന്നത് കനത്ത മഴയിലാണ്. വീഡിയോ വൈറലായതോടുകൂടി ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തയ്യാറെടുപ്പില്ലായ്മയാണ് ഇതിനു കാരണം എന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് മുംബൈ അല്ല എന്നാണ് ബ്രിഹന്‍മുംബൈയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവര്‍ വ്യക്തമാക്കുന്നത്.

തെക്കന്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ചുഴലിക്കാറ്റ് വീശുന്നതാണ് മുംബെ നഗരത്തിലെ കനത്ത മഴയ്ക്ക് കാരണം. മാത്രമല്ല, കൊങ്കണ്‍, ഗോവ, മുംബൈ ഉള്‍പ്പെടെയുള്ള വടക്കന്‍ മധ്യ മഹാരാഷ്ട്ര മേഖലകളില്‍ ഈ ആഴ്ച കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Read More : ‘മീൻ അവിയലി’ന്റെ ആദ്യകാല റഫറൻസ് കണ്ടെത്തി; ജെ അച്ചാമ്മയുടെ പാചകക്കുറിപ്പുമായി എൻഎസ് മാധവൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍