UPDATES

സോഷ്യൽ വയർ

‘നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം പ്രണയിക്കുകയാണ് ‘; നയന്‍താരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്‌നേഷ് ശിവ

നയന്‍താര-വിഘ്‌നേഷ് ബന്ധത്തെ കുറിച്ചു വര്‍ഷങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ബന്ധത്തെകുറിച്ച് സ്ഥിതീകരിച്ചിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാ ഗ്രാം പേജിലൂടെ പങ്കു വെയ്ക്കാറുണ്ട്.

‘ പ്രണയിക്കുന്നതും , പ്രണയത്തിലാകുന്നതുമാണ് നമുക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം, എങ്കില്‍ നമ്മളും പ്രണയിക്കപ്പെടും ” സം​വി​ധാ​യ​ക​ൻ ​വി​ഘ്നേ​ഷ് ​ശി​വ​ൻ പ്രണയദിനത്തില്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിങ്ങനെയായിരുന്നു. കൂടെ തെന്നിന്ത്യന്‍ താര റാണി നയൻ താരയും.  ഈ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളി‍ൽ പ്രചരിക്കുന്നത്.  പ്രണയവും, ചുവന്ന റോസാപ്പൂക്കളും, നന്ദി തങ്കമേ എന്ന് എഴുതിയാണ് നയന്‍താര നല്‍കിയ റോസാപ്പൂക്കളുടെ ചിത്രങ്ങള്‍ വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാ സ്‌റ്റോറിയാക്കിയിട്ടുള്ളത്.

​ത​ന്റെ​ ​കാ​മു​കി​യും​ ​നാ​യി​ക​യു​മാ​യ​ ​ന​യ​ൻ​താ​രയുടെ പിതിയ ചിത്രം ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​നി​ർ​മ്മി​ക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിറകെയാണ് പ്രണയ ദിനത്തിൽ പുതിയ ഫോട്ടോ പുറത്തുവിടുന്നത്. അ​വ​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​മി​ലി​ന്ദ് ​റാ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​നി​ർ​മ്മി​ക്കു​ക.​ ​ഇതിലൂടെ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​നി​ർ​മ്മാ​താ​വാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ക​യാ​ണ് വി​ഘ്നേ​ഷ്.

 

 

View this post on Instagram

 

A post shared by Vignesh Shivn (@wikkiofficial) on

നയന്‍താര-വിഘ്‌നേഷ് ബന്ധത്തെ കുറിച്ചു വര്‍ഷങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ബന്ധത്തെകുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. 2015-ല്‍ പുറത്തിറങ്ങിയ നാന്‍ റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.


മുന്‍പ് എയര്‍ ഹോക്കി കളിച്ച് ഒഴിവു സമയം ആഘോഷിക്കുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കളിയില്‍ വിജയിച്ചതിന്റെ സന്തോഷത്തില്‍ തനിക്ക് സ്വയം കൈയ്യടിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് വിഘ്‌നേഷ് പങ്കു വെച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാ ഗ്രാം പേജിലൂടെ പങ്കു വെയ്ക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍