UPDATES

സോഷ്യൽ വയർ

രാവിലെ അപേക്ഷ; വൈകീട്ട് തീർപ്പ്: സർക്കാർ നടപടിക്രമങ്ങളുടെ വേഗതയെ പ്രശംസിച്ച് വില്ലേജ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിതാശ്വാസ പദ്ധതി ഓൺലൈനാക്കിയതിനു ശേഷം നടപടിക്രമങ്ങളിൽ വന്ന വേഗത കണ്ട് അമ്പരന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് ഒരു വില്ലേജോഫീസർ. വയനാട് കൃഷ്ണഗിരി വില്ലേജ് ഓഫീസറായ അബ്ദുൾ സലാമിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സർക്കാർ നടപടിക്രമങ്ങൾ കാലതാമസത്തിന് കുപ്രസിദ്ധമായിരുന്നു എല്ലാക്കാലത്തും. ഇതിൽ വന്ന മാറ്റം ആരെയുമെന്ന പോലെ അബ്ദുൾ സലാമിനെയും അത്ഭുതപ്പെടുത്തി.

ഷീജ എന്നയാളുടെ മകൻ ആദിദേവിന്റെ ചികിത്സാ സഹായത്തിനു വേണ്ടി രാവിലെയാണ് ഓൺലൈനായി അപേക്ഷിച്ചത്. ഉച്ചയോടെ കളക്ടർ ഈ അപേക്ഷ ശുപാർശയോടു കൂടി അയച്ചു. പിന്നാലെ വൈകീട്ട് നാലുമണിയോടെ അടിയന്തിര ചികിത്സാ സഹായമായ ഏഴായിരം രൂപ പാസ്സായിരിക്കുന്നു!

‌ഇത്ര വേഗത്തിൽ സേവനങ്ങൾ നൽകുന്നതിൽ അന്തർദ്ദേശീയ നിലവാരമില്ലേ എന്ന തോന്നൽ പങ്കു വെക്കാനാണ് വില്ലേജ് ഓഫീസർ കുറിപ്പ് ഇട്ടത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുഖ്യ മന്ത്രിയുടെ ചികിത്സാ ദുരിദാശ്വാസ പദ്ധതി ഓൺലൈൻ ആക്കിയത് വഴി വന്ന ഒരു അപേക്ഷ ഇന്നലെ രാവിലെ എട്ടരയ്ക്ക് ഞാൻ പരിശോദിച്ചു. അതിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചു. എനിക്ക് അറിയുന്നവർ തന്നെ ആണ്.

ഷീജയുടെ മകൻ ആദിദേവ് ജന്മ വൈകല്യം ഉള്ള കുട്ടിയാണ് ചികിത്സകൾ മുറക്ക് നടക്കുന്നുണ്ട്. പക്ഷെ അവൻ നടക്കുകയില്ല. സംസാരിക്കുകയും ഇല്ല.

എന്റെ റിപ്പോർട് അപ്പോൾ തന്നെ ഞാൻ അയച്ചു ഓൺലൈൻ വഴി തന്നെ. രാത്രി ഞാൻ ഒരു കൗതുകത്തിനു അന്ന് അയച്ച റിപ്പോർട്ടുകളിലെ നടപടി നോക്കി. ആദി ദേവിന് അടിയന്തിര ചികിത്സാ സഹായം ഏഴായിരം അനുവദിച്ചിരിക്കുന്നു.
ഉച്ചയോടെ തഹസിൽദാർ അപേക്ഷ ശുപാർശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടർ പണം അനുവദിച്ചു ഉത്തരവാകുന്നു.

അതിവേഗം ബഹു ദൂരം എന്നൊരു സ്ലോഗൻ ഓര്മ വന്നു അത് പഴയ സർക്കാർ ഇറക്കിയതാണ്.

ഇത്ര വേഗത്തിൽ സേവനങ്ങൾ നൽകുക അല്പം അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നില്ലേ …

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍