UPDATES

സോഷ്യൽ വയർ

പന്തല്‍ പണിക്ക് വന്നു; മൈക്ക് ടെസ്റ്റിങ്ങിനായി പാടി, മനം കവർന്ന് യുവാവ്

വെറുതേ പാടിയതാണെങ്കിലും പിന്നീട് എല്ലാവരും കൂടി പ്രോത്സാഹിപ്പിച്ചപ്പോള്‍
പാട്ട് പൂര്‍ത്തിയാക്കുകയായിരുന്നു യുവാവ്

സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങളായത്.  അത്തരത്തിലൊരു കലാകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലായിക്കൊണ്ടിരിക്കുന്നത്.

പന്തല്‍ പണിക്ക് വന്ന ഒരു യുവാവ് മൈക്ക് ടെസ്റ്റിനിടയില്‍ പാടുന്ന പാട്ടാണിത്. വിജയ് സിമ്രാന്‍ എന്നിവര്‍ അഭിനയിച്ച തുള്ളാതെ മനവും തുള്ളും എന്ന സിനിമയിലെ ഇന്നിസെ പാടി വരും എന്ന ഗാനമാണ് യുവാവ് ആലപിക്കുന്നത്.

വെറുതേ പാടിയതാണെങ്കിലും പിന്നീട് എല്ലാവരും കൂടി പ്രോത്സാഹിപ്പിച്ചപ്പോള്‍ പാട്ട് പൂര്‍ത്തിയാക്കുകയായിരുന്നു യുവാവ്. വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ യുവാവിന്റെ ആരാധകരായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവനും.

Read More : കയ്യൂര്‍ ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍