UPDATES

സോഷ്യൽ വയർ

മദ്യലഹരിയില്‍ പാട്ടു പാടി യുവാവ്; കൈയ്യടിച്ച് കാണികള്‍- വീഡിയോ

പലയിടങ്ങളിലും വീണും ആടിയുമാണ് യുവാവ് വേദിയിലേക്ക് എത്തിയത്

കള്ളു കുടിച്ച് ഗാനമേള വേദിയില്‍ കയറി വന്നു പാട്ടു പാടി കാണികളെ കൈയ്യിലെടുക്കുന്ന ഒരു  മദ്യപാനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പാടാന്‍ തയ്യാറെടുത്തു നിന്ന ഗായകന്റെ അരികിലേക്ക് എത്തിയ ഇയാളെ സംഘാടകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു.

എന്നാല്‍ ആളെ കടത്തി വിട്ടോളൂ എന്ന ഗായകന്റെ ഇടപെടലിനെ തുടര്‍ന്ന് സംഘാടകര്‍ അയാളെ കടത്തി വിട്ടു. പലയിടങ്ങളിലും വീണും ആടിയുമാണ് ഇയാള്‍ വേദിയിലേക്ക് എത്തിയത്. എന്നാല്‍ ‘എനിക്കൊന്നു പാടണം. അതും മണിച്ചേട്ടന്റെ പാട്ട്, നമ്മുടെ മണിചേട്ടനില്ലാതെ എന്ത് ആഘോഷം’ എന്ന് പറഞ്ഞപ്പോഴേക്കും മുന്‍പ് കാട്ടിയ അതൃപ്തി മറന്നു വേദിയില്‍ ഇരുന്നവര്‍ കൂട്ട കയ്യടി.

പകല്‍ മുഴുവന്‍ പണിയെടുത്തു എന്ന കലാഭവന്‍ മണിയുടെ സൂപ്പര്‍ ഹിറ്റ് നാടന്‍പാട്ട് പാടിയാണ് യുവാവ് കാണികളെ കയ്യിലെടുത്തത്‌. പിന്നീട് വന്‍ കൈയ്യടിയായിരുന്നു പാട്ടിന്. കാണികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നു പാടുന്നതും വീഡിയോയില്‍ കാണാം.

 

 

 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍