UPDATES

സോഷ്യൽ വയർ

ഇത് താന്‍ടാ പെമ്പിള്ളാര്‍: വീഡിയോ കാണാം

ഇത്തരം അനുഭവങ്ങള്‍ നാളെ ഒരു സ്ത്രീകള്‍ക്കും ഉണ്ടാകരുതെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

സുഹൃത്തിനെ ശല്യം ചെയ്യാന്‍ ശ്രമിച്ച് പൂവാലനെ മര്‍ദ്ദിച്ച് ജോദ്പൂരിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍. സംഭവത്തിന്റെ വീഡിയോ അഭിനന്ദനമാര്‍ജിച്ച് വൈറലായിരിക്കുകയാണ്.

ജോദ്പൂരിലെ ചോപസാനി എന്ന സ്ഥലത്താണ് സംഭവം നടന്നത്. കുറ്റാരോപിതനായ യുവാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും തുടര്‍ന്ന് ചൊവ്വാഴ്ച്ച കൈയ്യില്‍ കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

യുവാവിനെ പൊതു സമൂഹത്തിനു മുന്‍പില്‍ വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മോശമായ പെരുമാറ്റം നേരിടേണ്ടി വന്നാലും അത് സഹിച്ച് നിശബ്ദമായിരിക്കുന്ന പെണ്‍കുട്ടികളെപോലെ ആകാതെ തന്നോട് മോശമായി പെരുമാറിയ ആളിനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഭയമില്ലാതെ നേരിട്ട് ആയാളെ പാഠം പഠിപ്പിക്കുകയുമാണ് പെണ്‍കുട്ടി ചെയ്തത്.

ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നേരിടാന്‍ വേണ്ട കാര്യങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്നും ,ഇത്തരം അനുഭവങ്ങള്‍ നാളെ ഒരു സ്ത്രീകള്‍ക്കും ഉണ്ടാകരുതെന്നും പെണ്‍കുട്ടി പറഞ്ഞു.

രാവിലെ സ്‌കൂളില്‍ പോയപ്പാഴാണ് ഈ സംഭവം നടക്കുന്നതെന്നും, സുഹൃത്തിന്റെ കൈയ്യില്‍ കയറി പിടിക്കാന്‍ ശ്രമിക്കുന്ന യുവാവിനെ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന് പൊതു സമൂഹത്തില്‍ വെച്ച് അയാളെ മര്‍ദ്ദിച്ചതെന്ന് മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.

ശല്യം ചെയ്തയാളെ നേരിടാന്‍ കാട്ടിയ വിദ്യാര്‍ത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍