റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലെടുത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. റഷ്യയില്‍ നടന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിനിടയില്‍ പങ്കെടുക്കുന്നതിനിടയിലാണ് തന്റെ എളിമകാട്ടി നരേന്ദ്ര മോദി മാതൃകയായത്. തനിക്കായി പ്രത്യേകമിട്ടിരുന്ന സോഫ ഒഴുവാക്കി സാധാരണ കസേര മതിയെന്ന് സംഘാടകരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഓഫീസര്‍മാരുടെ ഒരു സംഘം മോദിയെ സ്വീകരിച്ച് വേദിയില്‍ എത്തിക്കുകയായിരുന്നു. വേദിയിലെത്തിയപ്പോഴാണ് തനിക്ക് മാത്രം പ്രത്യേകം ഒരുക്കിയിരുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് ഒഴുവാക്കി വേദിയില്‍ മറ്റുള്ളവര്‍ക്കായി ഇട്ടിരുന്ന സാധാരണ കസേര കൊണ്ടുവരുവാന്‍ മോദി ആവശ്യപ്പെടുകയായിരുന്നു.
ഈ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പലരും മോദിയുടെ എളിമയെയാണ് പുകഴ്ത്തുന്നത്.
PM @NarendraModi जी की सरलता का उदाहरण आज पुनः देखने को मिला, उन्होंने रूस में अपने लिए की गई विशेष व्यवस्था को हटवा कर अन्य लोगों के साथ सामान्य कुर्सी पर बैठने की इच्छा जाहिर की। pic.twitter.com/6Rn7eHid6N
— Piyush Goyal (@PiyushGoyal) September 5, 2019