വീഡിയ കണ്ടവര്‍ ഞെട്ടിയതിനൊപ്പം അമ്മൂമ്മ ഉഡായിപ്പാണെന്നും മേക്കപ്പാണെന്നും പറയാന്‍ തുടങ്ങി.
വയസ്സായി ഇനി വെറുതെ ഇരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഈ അമ്മൂമ്മയെ കണ്ടുപഠിക്കണം. പ്രായത്തെ വകവയ്ക്കാതെ അതിശയിപ്പിക്കുന്ന രീതിയില്‍ ചുവട് വച്ച് ഡാന്‍സിങ് അമ്മൂമ്മ. @adamakbar05 എന്ന ടിക് ടോക് അക്കൗണ്ടിലൂടെയാണ് അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
വീഡിയ കണ്ടവര്‍ ഞെട്ടിയതിനൊപ്പം അമ്മൂമ്മ ഉഡായിപ്പാണെന്നും മേക്കപ്പാണെന്നും പറയാന്‍ തുടങ്ങി. ഇത്തരത്തില്‍ സംശയം ഉയര്‍ത്തിയവര്‍ക്കും ടിക് ടോകിലൂടെ തന്നെ മറുപടി നല്‍കി അമ്മൂമ്മ രംഗത്തുവന്നു. ഇപ്പോള്‍ നിരവധി ആരാധകരാണ് ഡാന്‍സിങ് അമ്മൂമ്മയെ ഫോളോ ചെയ്യുന്നത്. ട്രെന്‍ഡിയായി വന്ന് അമ്മൂമ്മ ചെയ്യുന്ന ഓരോ വീഡിയോയും ഇരുകൈയ്യും നീട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സ്വീകരിക്കുന്നത്.