UPDATES

സോഷ്യൽ വയർ

ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക: വി ടി ബല്‍റാം

ഇന്നലെ രാത്രിയിലുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്

ജെയ്‌ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി ടി ബല്‍റാം എംഎല്‍എ. കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ ആവശ്യം.

ഇന്നലെ രാത്രിയിലുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎമ്മിനെയും ജെയ്‌ഷെ മുഹമ്മദിനെയും നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഒരാഴ്ച മുമ്പേ നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി വിധി.

നേരത്തെ ഷാഫി പറമ്പിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരുന്നു. ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ ..
എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?
എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം ..
എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും ?
ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം .

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍’ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍