ചിത്രത്തിലെ കൊടി തല തിരിഞ്ഞിരിക്കുന്നത് പോലും ശ്രദ്ധിക്കാതെയാണോ എം.എല്‍.എ പോട്ടത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നു
കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ ഇട്ട പുതിയ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വി.ടി ബല്‍റാമിന്റെ പോസ്റ്റ്. ലൂസിഫര്‍ എന്ന സിനിമയിലെ ഒരു രംഗമാണ് വി.ടി ബല്‍റാം ‘നമ്മള് ജയിക്കും നമ്മളേ ജയിക്കൂ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് ആണ് ഈ പോസ്റ്റ് വഴിതിരിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊടി തല തിരിഞ്ഞിരിക്കുന്നത് പോലും ശ്രദ്ധിക്കാതെയാണോ വി.ടി ബല്‍റാം എം.എല്‍.എ പോസ്റ്റിട്ടിരിക്കുന്നത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നു. കോണ്ഗ്രസ്കാര്ക്ക് ആളുകള്‍ ഉള്ള ഒരു മീറ്റിങ്ങിന്റെ ചിത്രം ഇടണമെങ്കില്‍ സിനിമയെ ആശ്രയിക്കേണ്ട ഗതികേട് ആയെന്നും ചിലര്‍ പരിഹസിക്കുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രത്തില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന രാഹുല്‍ കേരളത്തിലെത്തിയപ്പോള്‍ അത് ഇടതുപക്ഷത്തിനെതിരെയായി. അതിന്റെ പ്രതിഫലനം ദേശാഭിമാനിയിലെ എഡിറ്റോറിയലിലും കാണാം. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്ണമാക്കാന് പപ്പു സ്ട്രൈക്ക്’ എന്നാണ് എഡിറ്റോറിയലിന്റെ ഹെഡിംഗ് തന്നെ.
Read More : ചൈനീസ് ആപ്പ് പോസ്റ്റ് ചെയ്ത 11,000 രാഷ്ട്രീയ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”