UPDATES

സോഷ്യൽ വയർ

ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്തതിൽ അഭിമാനം; സംവരണ ബില്ലിൽ കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞ് വി ടി ബൽറാം

സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ബില്ലിനെ ഒറ്റക്കെട്ടായി പിന്തുണച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടുകളുടെ നടപടിയെ വിമർശിച്ച വി ടി ബൽറാം എംഎൽഎ. നവോത്ഥാന നാട്യങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമാണ് സംവരണം. എന്നാൽ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്നും എംഎൽഎ കുറ്റപ്പെടുത്തുന്നു. പാർലമെന്റിൽ ബില്ലിനെതിരെ വോട്ടുചെയ്ത ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിനായി പ്രവർത്തിക്കാനായതിലും അഭിമാനമുണ്ടെന്നും ബൽറാം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.

സ്വകാര്യ മേഖലയിൽ സംവരണം അനുവദിക്കണം; സാമ്പത്തിക സംവരണ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് സിപിഎം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍