UPDATES

സോഷ്യൽ വയർ

‘നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു’; മുഖ്യമന്ത്രിയോട് വിടി ബൽറാം

ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന ആരോപണങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനണ് വിടി ബൽറാം മറുപടിയുമായി രംഗത്തെത്തിയത്.

കാസർക്കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന ആരോപണങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന് വിമർ‌ശന മറുപടിയുമായി കോൺഗ്രസ് എംഎൽഎ വിടി ബൽറാം. മുഖ്യമന്ത്രിയുടെ പോസ്റ്റിന് കമന്റായിട്ടായിരുന്നു എംഎൽഎയുടെ പ്രതികരണം. കൊലപാതത്തിൽ അപലപിക്കാത്തില്‍‌ പ്രതിഷേധിച്ച് തൃശൂർ സാഹിത്യ അക്കാദമി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയും അക്കാദമി അധ്യക്ഷന്റെ കാറിൽ വാഴപ്പിണ്ടി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്.

കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല. എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

എന്നാൽ, ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതായിരുന്നു വിടി ബൽറാമിന്റെ മറുപടി കമന്റ്. സിപിഎമ്മിന് സ്തുതിപാടുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ രീതിയില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം. എന്നാൽ നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞുവെന്നുമായിരുന്നു ബല്‍റാം അഭിപ്രായ പ്രകടനം.

ബല്‍റാമിന്റെ കമന്റിന്റെ പൂർണരൂപം

കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.

ആണല്ലോ? അല്ലാതെ സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന അവർ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റർ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാർ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐക്കാർ ശവമഞ്ചം തീർത്തപ്പോൾ അത് മഹത്തായ ആർട്ട് ഇൻസ്റ്റലേഷനായി കൊണ്ടാടിയ പാർട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കിൽത്തന്നെ അവർക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?
സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍