UPDATES

സ്ത്രീ

‘ഇന്ത്യയിലെ എല്ലാ ഭാഷകളെയും ബഹുമാനിക്കണം, ജാതി പ്രശ്നമല്ല’, ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ച് നടി ആദാ ശർമ

ഉള്ളി കഴിക്കാത്ത, മദ്യപിക്കാത്ത മാംസാഹാരം കഴിക്കാത്തവർക്ക് മുൻഗണന

തന്റെ വരന് വേണ്ട യോഗ്യതകൾ, ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം എന്നവ നിര്‍ബന്ധമില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. ഹിന്ദി തെലുങ്ക് നടി ആദ ശർമ തന്റെ വരന് വേണ്ട യോഗ്യതകൾ വിവരിക്കുന്നത് ഇങ്ങനെയാണ്.

ഭര്‍ത്താവിനെക്കുറിച്ച് വിചിത്രമായ ചില സങ്കല്‍പ്പങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. ഇതെല്ലാം ഒത്തുവരുന്ന തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു. എന്നാൽ വരനെ തേടിയുള്ള ആദാ ശര്‍മയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമാണ് തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന ആദാ ശര്‍മ്മ. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാര്‍ലി ചാപ്ലിന്‍, സിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളില്‍ ആദാ അഭിനയിച്ചിട്ടുണ്ട്. വിദ്യുത് ജാംവാല്‍ പ്രധാനവേഷത്തിലെത്തുന്ന കമാന്‍ഡോ 3 യാണ് ആദയുടെ പുതിയ ചിത്രം.

വരനെ ആവശ്യമുണ്ട്, എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. നീന്തല്‍ അറിയണമെന്ന നിര്‍ബന്ധവും എനിക്കില്ല. ചിരിക്കുന്ന മുഖത്തോട് കൂടി മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് എനിക്ക് വിളമ്പിത്തരണം. ദിവസവും മുഖം ഷേവ് ചെയ്യണം.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം, ബാക്കിയുള്ള നിബന്ധനകള്‍ വഴിയെ പറയാം- ആദാ ശര്‍മ കുറിപ്പിൽ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍