UPDATES

സോഷ്യൽ വയർ

‘വനിതാ മാധ്യമപ്രവർത്തകയെ ബിജെപിക്കാർ തല്ലിച്ചതച്ചു’: സൈബർ പോരാളികള്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിനു പിന്നിൽ

ചിത്രത്തിലുള്ളത് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകയാണ്.

ജൂൺ മാസത്തിലെ രണ്ടാമത്തെ ആഴ്ച മുതലാണ് വിവിധ സൈബർ ഇടത് കേന്ദ്രങ്ങളിൽ മുഖത്ത് പരിക്കേറ്റ ഒരു സ്ത്രീയുടെ ചിത്രവും ഒരു കുറിപ്പും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു തുടങ്ങിയത്. മുംബൈയിലെ വനിതാ മാധ്യമപ്രവർത്തകയായ നികിത റാവുവിനെ മഹാരാഷ്ട്ര സർക്കാരയച്ച ബിജെപി ഭീകരർ തല്ലിച്ചതച്ചു എന്നാണ് കുറിപ്പിലുള്ളത്. ഇന്ത്യൻ എയർഫോഴ്സ് വിമാനം കാണാതായതിനെക്കുറിച്ച് സർക്കാരിനെ ചോദ്യം ചെയ്തതിനാണ് ഈ ആക്രമണമെന്നും കുറിപ്പ് പറയുന്നു.

കേരളത്തിലെ വലതുമാധ്യമങ്ങൾ ഈ വാര്‍ത്ത റിപ്പോർട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് പ്രമുഖ സിപിഎമ്മിന്റെ സൈബർ രംഗത്തെ സൈദ്ധാന്തികനായ ഫേസ്ബുക്ക് പോരാളി ഇതേ വ്യാജ വാർത്ത അടിച്ചിറക്കിയിരിക്കുന്നത്.

എന്നാൽ ചിത്രത്തിലുള്ളത് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകയാണ്. തന്റെ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ബിൽഡറുമായി പ്രശ്നങ്ങളുണ്ടായപ്പോൾ അയാളയച്ച ഗുണ്ടകളാണ് നികിതയെ ആക്രമിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍