UPDATES

സോഷ്യൽ വയർ

‘വെറുതെയല്ല, എന്റെ മകന് ഒരു ടീ ഷര്‍ട്ട് വേണം’; നൗഷാദിനെ തിരിച്ചും സഹായിക്കുകയാണ് മലയാളി

നിങ്ങളുടെ നഷ്ടം ഞാനും പങ്കിടുന്നുവെന്നായിരുന്നു നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ പ്രതികരണം

കേരളത്തിന് നന്ദി പറഞ്ഞും സ്‌നേഹിച്ചും മതിയാകുന്നില്ല നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരനോട്. പ്രളയകാലത്തിന്റെ അതിജീവനം എങ്ങനെയീ നാട് സാധ്യമാക്കുമെന്നതിന് നൗഷാദിനെയാണ് മലയാളി ഇപ്പോള്‍ മാതൃകയാക്കുന്നത്. ഉരുള്‍പൊട്ടലും പേമാരിയും തകര്‍ത്തെറിഞ്ഞ മലപ്പുറത്തിനും വയനാടിനും കോഴിക്കോടിനുമെല്ലാവേണ്ടി സഹായം ചോദിച്ചിറങ്ങിയവരുടെ കൈകളിലേക്ക് തന്റെ കച്ചവടവും ലാഭവും ഒന്നും നോക്കാതെ ചാക്കിനകത്താണ് നൗഷാദ് പുതു വസ്ത്രങ്ങള്‍ വാരി കൊടുത്തത്. നൗഷാദിന്റെ നന്മയുടെ വീഡിയോ സമൂഹമാധ്യത്തില്‍ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളാണ് ഈ മാലിപ്പുറം സ്വദേശിയെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ടു മൂടുന്നത്. നിരവധി പേര്‍ തങ്ങളുടെ സ്‌നേഹം പലവിധത്തില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. അതിലൊരാളാണ് ഗുരുവായൂര്‍ സ്വദേശിയായ അഭിഷാദ് അസീസ്. പതിനായിരം രൂപയാണ് മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ അഭിഷാദ് നൗഷാദിനു നല്‍കാനൊരുങ്ങുന്നത്. വെറുതെ തരുന്നതല്ലന്നും തന്റെ മകനൊരു ടീ ഷര്‍ട്ട് വേണമെന്നും അറിയിച്ചാണ് അഭിഷാദ് പണം നല്‍കുന്നത്.

നേരത്തെ ചലച്ചിത്ര നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും നൗഷാദിനെ സഹായിക്കാന്‍ എത്തിയിരുന്നു. നിങ്ങളുടെ നഷ്ടം ഞാനും പങ്കിടുന്നുവെന്ന കുറിപ്പോടെ അമ്പതിനായിരം രൂപ നൗഷാദിന് നല്‍കുമെന്നായിരുന്നു തമ്പി ആന്റണി അറിയിച്ചിരിക്കുന്നത്. ഏത കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയവിശാലതയാണ് നൗഷാദിനുള്ളതെന്നാണ് തമ്പി ആന്റണി എഴുതുന്നത്.

അഭിഷാദിനെയും തമ്പി ആന്റണിയേയും പോലുള്ള നിരവധി പേരാണ് നൗഷാദിനെ സഹായിക്കാനായി വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍