UPDATES

സോഷ്യൽ വയർ

ഒരു നിലപാടുമില്ലാത്തവരും, അരാഷ്ട്രീയവാദികളുമായ നടീനടന്മാർ സേഫ് ആയിരിക്കുമ്പോൾ മഞ്ജു വാര്യർ മാത്രം എന്ത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നു?

വനിത മതില്‍ എന്ന ആശയത്തോട് പല രീതിയിലുള്ള വിമര്‍ശനം ഉള്ളപ്പോൾ തന്നെ, അത് രൂപപ്പെട്ട രാഷ്ട്രീയ പരിസരത്തോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയം വനിതാ മതിലിനും ഉള്ളതായാണ് കണക്കാക്കുന്നത്.

മഞ്ജു വാര്യര്‍ വനിതാ മതിലിനെ പിന്തുണച്ചും, പിന്നീട് നിലപാട് തിരുത്തിയും രംഗത്ത് വരുന്നതിനെ നിലപാടു തിരുത്താനുള്ള അവരുടെ ചോയിസിനെ മുന്‍ നിര്‍ത്തി മാത്രമല്ല കാണുന്നത്. അതിനു കാരണമായി അവര്‍ പറയുന്ന രാഷ്ട്രീയ നിറത്തെ മുന്‍നിര്‍ത്തിക്കൂടെയുമാണ്.

വനിത മതില്‍ എന്ന ആശയത്തോട് പല രീതിയിലുള്ള വിമര്‍ശനം ഉള്ളപ്പോൾ തന്നെ, അത് രൂപപ്പെട്ട രാഷ്ട്രീയ പരിസരത്തോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയം വനിതാ മതിലിനും ഉള്ളതായാണ് കണക്കാക്കുന്നത്. എന്‍എസ്എസ് പോലുള്ള സവര്‍ണ്ണ സാമുദായിക സംഘടനകൾ വിട്ടു നിന്ന യോഗത്തിൽ കെപിഎംഎസ് മുന്നോട്ടു വച്ച ആശയത്തെ എസ്എന്‍ഡിപി പിന്തുണയ്ക്കുകയും തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ശബരിമല വിഷയത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ലെന്ന് പറയുമ്പോളും, അതിനെതിരെ രംഗത്തു വരുന്ന സംഘടനകൾ സംഘ പരിവാറും, എന്‍എസ്എസും ഒക്കെത്തന്നെയാണ്. ആ സാഹചര്യത്തിൽ രാഷ്ട്രീയ നിറം ഉണ്ടായത് അറിഞ്ഞില്ല എന്ന മഞ്ജുവിന്‍റെ പ്രസ്താവന അവര്‍ നില്‍ക്കുന്ന രാഷ്ട്രീയ പക്ഷം ഏതെന്നു പോലും സംശയം ഉണ്ടാക്കുന്നതാണ്. ഇതിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത് സ്വാഭാവികമായി കാണുന്നു.

വനിതാ മതിലിനോടുള്ള ആശയപരമായ വിയോജിക്കലുകള്‍ മൂലമുള്ള മാറിനില്‍പ്പും, അതിന്റെ രാഷ്ട്രീയ നിറം കൊണ്ടുള്ള മാറിനില്‍പ്പും ഒരു പോലെയാണെന്ന് കരുതുന്നില്ല. രാഷ്ട്രീയ നിറം കൊണ്ട് മാറി നില്‍ക്കുന്നവരോട് രാഷ്ട്രീയം സംസാരിക്കുക തന്നെയാണ് വേണ്ടതെന്ന് കരുതുന്നു. എന്നാൽ വ്യക്തിഹത്യയും, sexist പരാമര്‍ശങ്ങളും വിമര്‍ശനങ്ങളല്ല, അതു രണ്ടും രണ്ടായിത്തന്നെ കാണേണ്ടതാണ്.

മറ്റൊന്ന്, ഫെമിനിസത്തെ മുന്‍ നിര്‍ത്തി മഞ്ജു വാര്യരുടെ നിലപാടുകൾ വിമര്‍ശനവിധേയമാക്കാന്‍ പാകത്തില്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്ന ഒരാളാണ് മഞ്ജു വാര്യര്‍ എന്ന് തോന്നിയിട്ടില്ല എന്നതാണ്. വനിതാ മതിലിനെ മഞ്ജു പിന്തുണച്ചത് അത് മുന്നോട്ട് വച്ച സ്ത്രീപുരുഷ സമത്വം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരുന്നു. അതില്‍ നിന്ന് രാഷ്ട്രീയ നിറം കാരണമാക്കി പിറകോട്ട് പോകുമ്പോൾ അവരുടെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം ചര്‍ച്ചയാകുന്നു എന്ന മട്ടിലാണ് അതിനെ കാണുന്നത്.

ഒരു നിലപാടുമില്ലാത്തവരും അരാഷ്ട്രീയവാദികളുമായ നടീനടന്മാർ സേഫ് ആയിരിക്കുന്നു, മഞ്ജു വാര്യര്‍ മാത്രം ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്കെതിരെയുണ്ടാവുന്ന പ്രസക്തമായ ചോദ്യം. മിണ്ടാതിരിക്കലാണോ, കൂടുതൽ പേരോട് സമാനമായി മിണ്ടുകയാണോ വേണ്ടതെന്ന കാര്യത്തിൽ സംശയമുണ്ട്.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനില ബാലകൃഷ്ണന്‍

അനില ബാലകൃഷ്ണന്‍

സാമൂഹ്യ നിരീക്ഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍