UPDATES

സോഷ്യൽ വയർ

റാഫേൽ രേഖകൾ മോഷ്ടിച്ചതാര്? സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

നെഹ്‌റു രേഖകൾ മോഷ്ടിക്കുന്ന സിസി ടീവി ദൃശ്യങ്ങൾ മുതൽ നരേന്ദ്ര മോദിയുടെ ‘കാണാതെ പോയ’ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വരെ ട്രോളുകൾക്ക് വിഷയമായി.

റാഫേൽ രേഖകൾ മോഷ്ടിച്ചതാരാണ്? ‘ഹ! സംശയമുണ്ടോ നെഹ്‌റു, അല്ലാതെ പിന്നെ ആര്.’ സോഷ്യൽ മീഡിയ പറയുന്ന ഈ ഉത്തരത്തിൽ എന്ത് ഭരണ പ്രതിസന്ധി വന്നാലും അതെല്ലാം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനുമേൽ ചാരുന്ന ബിജെപി തന്ത്രത്തോടുള്ള കടുത്ത ആക്ഷേപമുണ്ട്.

നിർണ്ണായക റാഫേൽ രേഖകൾ മോഷണം പോയെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് പറഞ്ഞപ്പോൾ മുതൽ ഇതിനെല്ലാം  ബിജെപി കണ്ടെത്തിയേക്കാവുന്ന ന്യായങ്ങളെന്തെല്ലാമായിരിക്കും എന്ന വിഷയത്തിൽ ട്രോളന്മാരുടെ ഭാവന ഉണർന്നു പ്രവർത്തിച്ച് തുടങ്ങിയതാണ്. നിരവധി കാര്യങ്ങളിലാണ് സൈബർ മീഡിയ സർക്കാസം ചൊരിയുന്നത്. രാജ്യസ്നേഹം പറഞ്ഞും നെഹ്‌റുവിനെ പഴിചാരിയും മറ്റും ബിജെപി പ്രശനങ്ങളിൽ നിന്നെല്ലാം തലയൂരുമെന്നാണ് സൈബർ മീഡിയയുടെ കണ്ടെത്തൽ.

നെഹ്‌റു രേഖകൾ മോഷ്ടിക്കുന്ന സിസി ടീവി ദൃശ്യങ്ങൾ മുതൽ നരേന്ദ്ര മോദിയുടെ ‘കാണാതെ പോയ’ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വരെ ട്രോളുകൾക്ക് വിഷയമായി. “അല്ല, പറയുമ്പോൾ എല്ലാം പറയണമല്ലോ” എന്നാണ് ട്രോളന്മാരുടെ പരിഹാസത്തിൽ കുതിർന്ന അടിക്കുറിപ്പ്. റാഫേൽ രേഖകൾ ‘മോഷ്ടിച്ച’ കേസിലെ നെഹ്രുവിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ ഇപ്പോൾ തരംഗമാകുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍