UPDATES

സോഷ്യൽ വയർ

ഈയൊരൊറ്റ കാരണം കൊണ്ട് തന്നെ വനിത മതില്‍ ചരിത്ര മതിലാകേണ്ടതുണ്ട്

വനിതാ മതിൽ എന്ന ആശയം അവതരിപ്പിച്ചതു പുന്നല ശ്രീകുമാറാണ് എന്നും മറ്റുള്ളവർ അത് അംഗീകരിക്കുകയാണ് ഉണ്ടായതു എന്നും കണ്ടു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ കുറിച്ചുള്ള ചർച്ചകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും വ്യാപകമായി ഇപ്പോൾ നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ മതിലിനെ കുറിച്ച് പറഞ്ഞതിപ്രകാരം “കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന 620 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് രൂപംകൊള്ളുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീക്കും പുരുഷനും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത വേണമെന്ന ഭരണഘടനാ തത്വങ്ങള്‍ പ്രായോഗികമാക്കാനുള്ള ഇടപെടല്‍ കൂടിയാണ് ഈ മുന്നേറ്റം.

ഭ്രാന്താലയം എന്ന വിശേഷണത്തെ തിരുത്തിക്കൊണ്ട് എവിടെയും ഉയര്‍ത്തിപ്പിടിച്ച ശിരസുമായി നില്‍ക്കാവുന്നവിധം നമ്മുടെ നാട് പുരോഗമിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന ഗുണപരമായ മൂല്യങ്ങളെയെല്ലാം തകര്‍ക്കാനുള്ള പരിശ്രമങ്ങളും വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനെതിരായുള്ള പ്രതിരോധം കൂടിയാണ് വനിതാ മതില്‍. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും തുല്യാവകാശങ്ങളും ഉറപ്പാക്കി കേരളം പുരോഗമനപാതയില്‍ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ നാടിന്റെ അഭിമാന മതിലായാണ് ഇതിനെ നാം കാണേണ്ടത്.”

എന്നാൽ വനിതാ മതിലിന്റെ സംഘാടകരായ ഹിന്ദു പാർലമെന്റ് നേതാവ് സി പി സുഗതൻ, വെള്ളാപ്പള്ളി നടേശൻ അടങ്ങിയ ചിലരുടെ ഇടപെടലുകളും, പരാമർശങ്ങളും, പ്രതിപക്ഷവും, എൻ എസ് എസ് അടക്കമുള്ള സംഘടനകളുടെ എതിർപ്പും വനിതാ മതിലിനെതിരെ പലപ്പോഴും ചർച്ചകൾ ഉയർന്നു വരുന്ന സാഹചര്യം ഉണ്ടാക്കി.

ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും, സാമൂഹിക നിരീക്ഷകനുമായ കെ ജെ ജേക്കബ് നടത്തിയ ഒരു നിരീക്ഷണം ഏറെ പ്രസക്തം എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇപ്രകാരം.

“വനിതാ മതിൽ എന്ന ആശയം അവതരിപ്പിച്ചതു പുന്നല ശ്രീകുമാറാണ് എന്നും മറ്റുള്ളവർ അത് അംഗീകരിക്കുകയാണ് ഉണ്ടായതു എന്നും കണ്ടു.

ഇന്നത് ചെയ്യാം എന്ന് ഒരു ദളിതൻ പൊതുസമൂഹത്തോടു പറയുകയും മുഖ്യഭരണാധികാരിയടക്കം ബാക്കിയുള്ളവർ അതംഗീകരിക്കുകയും ചെയ്യുന്ന ഉദാഹരണം നമുക്ക് ഇതിനുമുൻപ് എത്രയുണ്ട് എന്നറിയില്ല.

ആ ഒരൊറ്റ കാരണം കൊണ്ട് അതൊരു ചരിത്ര മതിലാകേണ്ടതുണ്ട്.”

ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ല, ശബരിമലയില്‍ ദളിത്, ആദിവാസി യുവതികള്‍ കയറിയിരിക്കും; പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു- സണ്ണി.എം.കപിക്കാട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍