ബാറിലെ മനേജരെത്തി ആളുകള്‍ പെട്ടെന്ന് കാണാന്‍ പറ്റാത്ത ഇടത്ത് പോയിരിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടുവെന്നും പാണ്ഡെ ആരോപിക്കുന്നു.
ഹിജാബ് ധരിച്ച് ബാറിലെത്തിയ പെണ്‍കുട്ടിയോട് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ബാര്‍ ജീവനക്കാര്‍. ഹൈദ്രബാദിലെ ജൂബിലി ഹില്‍സിലെ പ്രശസ്തമായൊരു ബാറിലാണ് ഈ സംഭവം നടന്നത്. ബാര്‍ ജീവനക്കാര്‍ ഇതിന് കാരണമായി ഉന്നയിച്ചത് ഹിജാബ് ബാറിലെ ഡ്രസ്സ് കോഡ് അല്ലെന്നായിരുന്നു.
ചില ഔട്ട്‌ലെറ്റുകളില്‍ പിന്‍തുടരുന്ന ഇത്തരം നിയമങ്ങള്‍ മതപരവും, സാംസ്‌കാരികവുമായ വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നതിന് തെളിവായിട്ടാണ് ആളുകള്‍ ഇപ്പോള്‍ ഇതിനെ നോക്കി കാണുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബീഗംപേട്ട് സ്വദേശിയായ കുനാല്‍ പാണ്ഡെയ്ക്കും അയാളുടെ ഒരു പെണ്‍ സുഹൃത്തിനുമൊപ്പമായിരുന്നു ഹിജാബ് ധരിച്ച് പെണ്‍കുട്ടി ബാറിലെത്തിയത്. എന്നാല്‍ ബാര്‍ ജീവനക്കാര്‍ പാണ്ഡെയോട് ഹിജാബ് ഒഴുവാക്കാന്‍ പെണ്‍കുട്ടിയോട് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബാറിലെ മനേജരെത്തി ആളുകള്‍ പെട്ടെന്ന് കാണാന്‍ പറ്റാത്ത ഇടത്ത് പോയിരിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടുവെന്നും പാണ്ഡെ ആരോപിക്കുന്നു. ഇത് ആദ്യമായിട്ടല്ലെന്നും ഇതിന് മുന്‍പ് ഹിജാബ് ധരിച്ചെത്തിയ തന്റെ മറ്റുള്ള സുഹൃത്തുക്കളോടും ബാര്‍ ജീവനക്കാര്‍ ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്ന് പാണ്ഡെ പറയുന്നു.
ഇവിടെ സ്ത്രീകള്‍ക്ക് വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞെത്താനാണ് നിയമം പറയുന്നതെന്നും, ഇവിടെ ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങളും സാരി, കുര്‍ത്ത തുടങ്ങിയവയും ധരിക്കാനുള്ള നിയമമില്ലെന്നും ബാര്‍ മാനേജര്‍ പറയുന്നു.
ഇത്തരത്തില്‍ ആളുകള്‍ എന്ത് ധരിക്കുന്നുവെന്ന് നോക്കാതെ പ്രവേശനം നല്‍കുന്ന ചില ബാറുകളും നഗരത്തിലുണ്ട്.