മതഭ്രാന്തിന്റെ കാലത്ത് സ്നേഹം പരക്കട്ടെയെന്നുള്ള സന്ദേശമാണ് തനിക്ക് നല്‍കാനുള്ളത്
ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിനു മുന്നില്‍ തട്ടമിട്ടു ചിരിച്ചു നില്ക്കുന്ന യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പ്രക്ഷോഭക്കാരുടെ മുന്നില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ യുവതി തന്നെയാണ് ട്വിറ്ററിലും ഇന്‍സ്റ്റാ ഗ്രാമിലും പങ്കുവെച്ചത്. ഇരുപത്തിനാലു കാരിയായ ശൈമ ഇസ്മായില്‍ എന്ന യുവതിയാണ് പ്രക്ഷോഭക്കാരുടെ മുന്നില്‍ നിന്നും ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
‘വിശ്വാസത്തിന്റെ അടയാളമാണ് ദയ. ആര്‍ക്കാണ് ദയയില്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല’ എന്ന നബിവചനത്തോടെയാണ് ശൈമ തന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വാഷിംഗ്ടണില്‍ നടന്ന ഇസ്ലാമിക് കോണ്‍ഫറസില്‍ പങ്കെടുക്കാന്‍ യു.എസില്‍ എത്തിയ ശൈമ അവിടെ വെച്ചാണ് ചിത്രമെടുത്തത്.
ഒരു മുസ്ലീമായി ജീവിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും തന്റെ സന്തോഷം അവരെ അറിയിക്കാനാണ് അത്തരത്തില്‍ ഒരു ചിത്രമെടുത്തതെന്നും മതഭ്രാന്തിന്റെ കാലത്ത് സ്നേഹം പരക്കട്ടെയെന്നുള്ള സന്ദേശമാണ് തനിക്ക് നല്കാനുള്ളതെന്നും ഒരു പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശൈമ പറഞ്ഞു.