UPDATES

സോഷ്യൽ വയർ

നരേന്ദ്ര മോദിയോടുള്ള ഇഷ്ടം കാരണം വിവാഹം; ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യുവതിയുടെ ട്വീറ്റ്‌

ബി.ജെ.പിയിലും സോഷ്യല്‍ മീഡിയയിലുമുള്ള പ്രശസ്തിക്കു വേണ്ടി തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയ് തന്റെ ചിത്രം പോസ്റ്റ് ചെയ്തതെന്നുമാണ് പെണ്‍കുട്ടി ആരോപിക്കുന്നു

നരേന്ദ്ര മോദിയോടുള്ള സ്‌നേഹം കാരണം വിവാഹം ; ഞാന്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കില്‍. വൈറലായി പെണ്‍കുട്ടിയുടെ ട്വീറ്റ്. മോദിയോടുള്ള പ്രണയം കാരണം വിവാഹം കഴിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്തയിലെ പെണ്‍കുട്ടി ഇപ്പോള്‍ മറുപടി ആയി രംഗത്ത് എത്തിയിരിക്കുകയാണ്.

ജയ്‌ദേവ് എന്ന യുവാവിന്റെ പോസ്റ്റായിരുന്നു വൈറല്‍ ആയത്. നമോ എന്നെഴുതിയ കാവി നിറത്തിലെ ടീ ഷര്‍ട്ട് ധരിച്ച് നില്‍കുന്ന ജയ്‌യും ഭാര്യ അല്‍പിക പാണ്ഡെയുമായിരുന്നു പോസ്റ്റിലെ ചിത്രത്തില്‍ ഉണ്ടായിരുന്നത്. പോസ്റ്റിലെ വിവരങ്ങളും ചര്‍ച്ച ആയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഫേയ്‌സ് ബുക്ക് പേജില്‍ നരേന്ദ്ര മോദിയ്ക്ക് പിന്തുണ അറിയിച്ച് ജയ് ഇട്ട കമന്റിന് ലൈക്ക് ചെയ്ത പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായെന്നും പിന്നീട് തങ്ങള്‍ വിവാഹിതരായെന്നുമായിരുന്നു ജയ്‌യുടെ പോസ്റ്റ്. അടുത്ത തവണയും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരണമെന്ന് ഇരുവരും ആഗ്രഹിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വൈറലാകുകയും തുടര്‍ന്നു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പോസ്റ്റ് അബദ്ധത്തില്‍ ഡിലീറ്റ് ആയതെന്നായിരുന്നു ജയ്‌യുടെ വിശദീകരണം. എന്നാല്‍ ചിത്രത്തിലുണ്ടായിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഥയുടെ മറുവശം എന്നു എഴുതിയാണ് അല്‍പിക പാണ്ഡെ പോസ്റ്റിട്ടത്. തനിക്ക് 18-ഉം ഭര്‍ത്താവിന് 29-ഉം വയസ്സാണെന്നും, ബി.ജെ.പിയിലും സോഷ്യല്‍ മീഡിയയിലുമുള്ള പ്രശസ്തിക്കു വേണ്ടി തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയ് തന്റെ ചിത്രം പോസ്റ്റ് ചെയ്തതെന്നുമാണ് പെണ്‍കുട്ടി ആരോപിക്കുന്നു.

തന്നെ മാനസികമായും ശാരീരികമായും ജയ് വീട്ടുകാരുടെ പിന്തുണയോടു കൂടി പീഡിപ്പാക്കാറുണ്ടായിരുന്നെന്നും, പീഡനം സഹിക്ക വയ്യാതെ ആത്മഹത്യക്ക് ശ്രമിച്ചെന്നും അല്‍പിക വെളിപ്പെടുത്തുന്നു. ജയ്ക്ക തന്നെ സംശമായിരുന്നു. ബാത്ത് റൂമില്‍ കയറിയാല്‍ പോലും എന്ത് ചെയ്യുകയാണെന്ന് ചോദിക്കുകയും ഫോണ്‍ ഉപയോഗിക്കാന്‍ ജയ്‌യുടെ അനുവാദം വേണമെന്നും അവര്‍ പറയുന്നു. തന്റെ വികാരങ്ങളെ ജയ് ബഹുമാനിച്ചിരുന്നില്ല. ജയ്‌യുടെ സ്‌നേഹം സത്യമായിരുന്നോ എന്നും താന്‍ സംശയിക്കുന്നെന്നും അല്‍പിക പറയുന്നു.
ഇതാണോ ഭക്തിയുടെ പേരില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അല്‍പിക ട്വീറ്റിലൂടെ ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-ന് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണയകഥയുടെ മറുവശവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം ഈ ട്വീറ്റുകള്‍ കാരണം താന്‍ മോദിയെ വെറുക്കുന്നുവെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും അല്‍പിക പറയുന്നു. താന്‍ എല്ലായ്‌പ്പോഴും ദേശഭക്തയും മോദി ഭക്തയുമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പേര് പ്രശസ്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെ താന്‍ എതിര്‍ക്കുമെന്നുമാണ് ഇന്ന് രാവിലത്തെ അല്‍പികയുടെ ട്വീറ്റില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍