UPDATES

സോഷ്യൽ വയർ

ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത

25 വയസ്സുള്ള ജ്യോതിയുടെ ഉയരം 62.8 സെന്റീ മീറ്റര്‍ മാത്രമാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ നാഗ്പൂരില്‍ വോട്ടു ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി അംഗെ. വോട്ടു ചെയ്തതിനു ശേഷം മഷി പുരണ്ട വിരലുകള്‍ പൊക്കി കാണിക്കുന്ന ജ്യോതി അംഗെയുടെ ചിത്രങ്ങള്‍ പെട്ടാന്നാണ് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

25 വയസ്സുള്ള ജ്യോതിയുടെ ഉയരം 62.8 സെന്റീ മീറ്റര്‍ മാത്രമാണ്. തന്റെ മാതാപിതാക്കളോടൊപ്പമാണ് ജ്യോതി വോട്ടു ചെയ്യുന്നതിനായി പോളിങ് ബൂത്തിലെത്തിയത്. പോളിങ് ബൂത്തില്‍ നിന്നുള്ള ജ്യോതിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ കൗതുകമുണര്‍ത്തുന്നു. തന്നേക്കാള്‍ ഉയരമുള്ള വോട്ടിങ് യന്ത്രത്തിന്റെ അരികില്‍ നില്‍ക്കുന്ന ജ്യോതി അംഗെയുടെ ചിത്രങ്ങളും കാണാം.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ‘അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോറി’യുടെ നാലാം സീസണായ ഫ്രീക്ക് ഷോയിലും ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് സീസണ്‍ 6-ല്‍ ഉള്‍പ്പെടെ ജ്യോതി അംഗെ പങ്കെടുത്തിട്ടുണ്ട്.

 

Read More : യൂറോപ്പ ലീഗില്‍ നാപോളിക്കെതിരെ ആഴ്‌സണലിന് ജയം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍