UPDATES

സോഷ്യൽ വയർ

കണ്ണിനു കണ്ണ് പ്രാകൃതമാണ്, ഒരു വൻമരം വീണപ്പോഴുണ്ടായ പ്രതികാരം ചരിത്രത്തിലെ ഇരുണ്ട ദിനമായി നാം പഠിക്കണം: അശോകൻ ചരുവിൽ

സമൂഹത്തിലെ അരാഷ്ട്രീയ വത്കരണമാണ് കൊലപാതകങ്ങളുടെ കാരണം.

കാസർക്കോട്ട് പെരിയ കല്യോട്ട് നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സാഹിത്യകാരൻ‌ അശോകൻ ചരുവിൽ. ശരിയായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കാനും മാതൃകാപരമായ ശിക്ഷ അവർക്ക് ഉറപ്പാക്കാനും പോലീസ് ജാഗ്രത പാലിക്കണം. എന്നാൽ കൊലപാതകങ്ങള്‍ക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമാണ് ഒരു വൻമരം വീണതിന് ശേഷമുണ്ടായ പ്രതികാര താണ്ഡവം. അത് ആവർത്തിക്കാൻ ഇടവരുത്തരുത്. സമൂഹത്തിലെ അരാഷ്ട്രീയ വത്കരണമാണ് കൊലപാതകങ്ങളുടെ കാരണം. അരാഷ്ടീയരോഗം വിവിധയിനം മതഭീകരകൾക്കും മറ്റ് സായുധവാദങ്ങൾക്കും വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ കാസർക്കോട്ട് പെരിയ കല്യോട്ട് നടന്ന രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു. ശരിയായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കാനും മാതൃകാപരമായ ശിക്ഷ അവർക്ക് ഉറപ്പാക്കാനും പോലീസ് ജാഗ്രത പാലിക്കണം. കൊലക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതിയാണ്. ഒരു വൻമരം വീണപ്പോഴുണ്ടായ പ്രതികാരതാണ്ഡവം ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട ദിനമായി നാം പഠിക്കണം.

കൊലപാതകങ്ങൾ സമൂഹത്തെ ബാധിച്ചിരിക്കുന്ന അരാഷ്ട്രീയവൽക്കരണത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിൽ പൊതുവായി കാണുന്ന ഈ അരാഷ്ടീയരോഗം വിവിധയിനം മതഭീകരകൾക്കും മറ്റ് സായുധവാദങ്ങൾക്കും വളരാനുള്ള സാഹചര്യമുണ്ടാക്കും.

writer, writer Asokan

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍