UPDATES

സോഷ്യൽ വയർ

ഹനാൻ ഒരു പ്രേരണയാണ്, പ്രചോദനമാണ്: ഇത്തരം പെൺകുട്ടികളുണ്ടെങ്കിൽ എന്തിന് വേറൊരു പെൺമതിൽ? എസ് ശാരദക്കുട്ടി

ഒറ്റയ്ക്കൊരു പെൺ മതിൽ. ഹനാനെന്ന പെൺകുട്ടിയെ കുറിച്ചാണ്.

എറണാകുളം തമ്മനം ജങ്ഷനില്‍ വൈകിട്ട് കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെന്ന വിദ്യാര്‍ഥിനിയുടെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലവും, ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യവും മാതൃഭൂമി റിപ്പോട്ട് ചെയ്തത് മുതൽ ഒരുപോലെ തലോടലുകളും, വിവാദങ്ങളും അവർ ഏറ്റു വാങ്ങി.വനിത മതിൽ അടക്കമുള്ള സമകാലീക രാഷ്ട്രീയ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഹനാനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.

‘കണ്ണീരിൽ പുഞ്ചിരിച്ച് ഹനാൻ : വരികൾക്കിടയിൽ’ എന്ന തലക്കെട്ടിൽ ന്യൂസ് 18 ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്വകാര്യ അഭിമുഖം കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു ശാരദക്കുട്ടി.
വൈറൽ ഫിഷ് എന്ന തലക്കെട്ടിൽ അവർ എഴുതിയ ഫേസ്ബുക് കുറിപ്പിൽ ഇപ്രകാരം പറഞ്ഞു. “ഒറ്റയ്ക്കൊരു പെൺ മതിൽ. ഹനാനെന്ന പെൺകുട്ടിയെ കുറിച്ചാണ്. ആ കുട്ടിയുടെ ജീവിതസമരവും അവളേറ്റെടുക്കുന്ന വെല്ലുവിളികളും അവളുടെ വാക്കുകളുടെ ശക്തിയും കേട്ടിരിക്കുകയാണ്. പ്രതിസന്ധികളിൽ ഇത്ര ഊർജ്ജമോ? ന്യൂസ് 18 അവതാരകൻ ശരത്താകട്ടെ എന്തൊരു വാത്സല്യവും കൗതുകവും ആദരവും സ്നേഹവുമാണവളോട് സംസാരിക്കുമ്പോൾ പുലർത്തുന്നത്.”

തെരുവിൽ, തോളിൽ കൈവെച്ച പുരുഷനോടവൾ പറഞ്ഞതുപോലൊന്നു പറയാൻ ‘സുരക്ഷിതത്വ’ങ്ങൾക്കു നടുവിൽ കഴിയുന്ന സ്ത്രീകൾക്കു പോലും കഴിയാതെ പോകാറുണ്ട്.
പെണ്ണുങ്ങളൊക്കെ കേൾക്കണം അവളെ.നിശ്ചയദാർഢ്യവും എൻജോയ്മെന്റും – അതെ അതാണീ കുട്ടി. “ട്രോളന്മാരുള്ളതുകൊണ്ടാണല്ലോ ഞാൻ വിജയിക്കുന്നത്.. കണ്ണു നിറയുന്നത് എന്റെ ഉള്ളിന്റെ ഉള്ളിലാണ്..” ശാരദ കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

വൈറൽ ഫിഷ്.

ഒറ്റയ്ക്കൊരു പെൺ മതിൽ. ഹനാനെന്ന പെൺകുട്ടിയെ കുറിച്ചാണ്. ആ കുട്ടിയുടെ ജീവിതസമരവും അവളേറ്റെടുക്കുന്ന വെല്ലുവിളികളും അവളുടെ വാക്കുകളുടെ ശക്തിയും കേട്ടിരിക്കുകയാണ്. പ്രതിസന്ധികളിൽ ഇത്ര ഊർജ്ജമോ? ന്യൂസ് 18 അവതാരകൻ ശരത്താകട്ടെ എന്തൊരു വാത്സല്യവും കൗതുകവും ആദരവും സ്നേഹവുമാണവളോട് സംസാരിക്കുമ്പോൾ പുലർത്തുന്നത്.

തെരുവിൽ, തോളിൽ കൈവെച്ച പുരുഷനോടവൾ പറഞ്ഞതുപോലൊന്നു പറയാൻ ‘സുരക്ഷിതത്വ’ങ്ങൾക്കു നടുവിൽ കഴിയുന്ന സ്ത്രീകൾക്കു പോലും കഴിയാതെ പോകാറുണ്ട്.

പെണ്ണുങ്ങളൊക്കെ കേൾക്കണം അവളെ.നിശ്ചയദാർഢ്യവും എൻജോയ്മെന്റും – അതെ അതാണീ കുട്ടി. “ട്രോളന്മാരുള്ളതുകൊണ്ടാണല്ലോ ഞാൻ വിജയിക്കുന്നത്.. കണ്ണു നിറയുന്നത് എന്റെ ഉള്ളിന്റെ ഉള്ളിലാണ്..”

ഹനാൻ ഒരു പ്രേരണയാണ്. പ്രചോദനമാണ്.. ഇത്തരം പെൺകുട്ടികളുണ്ടെങ്കിൽ എന്തിനു വേറൊരു പെൺമതിൽ?

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍