UPDATES

സോഷ്യൽ വയർ

പൃഥ്വിരാജ് നിങ്ങൾ പിതാവിനെ അനുസ്മരിപ്പിച്ചു; സുകുമാരൻ മികച്ച സ്ത്രീപക്ഷ ജീവിതമായിരുന്നു ജീവിച്ചത്: ശാരദക്കുട്ടി

അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

പൃഥ്വിരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ശബരിമല വിഷയത്തിൽ സ്ത്രീകളെ വിമർശിച്ചതിനെയും ഡബ്ല്യസിസിയെ പിന്തുണച്ച് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്നുമുള്ള നടൻ പൃഥ്വിരാജിന്റെ പരാമർശത്തെയാണ് ശാരദക്കുട്ടി വിമർശിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അവര്‍ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയത്. താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പൃഥ്വിരാജ് പറഞ്ഞിട്ടില്ലെവ്വും അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ട് അടിക്കുകയായിരിന്നെന്നും ശാരദക്കുട്ടി പറയുന്നു.

ജീവിതത്തിൽ ഉറച്ച് തീരുമാനങ്ങൾ തീരുമാനങ്ങൾ എടുത്ത വ്യക്തിയായരുന്നു പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരനെ അനുസ്മരിച്ചുകൊണ്ടുമാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. നിലപാടുകളിലും സംഭാഷങ്ങളിലും ഉറച്ച തീരുമാനങ്ങളെടുത്തിരുന്ന സുകുമാരനോട് വലിയ ആരാധനയായിരുന്നെന്നും അവർ പറയുന്നു. പൃഥ്വിരാജിന്റെ നിലപാടുകളിലെ വഴുതിമാറൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവിനെ ഓർത്തുപോയെന്നും അവർ പറയുന്നു.

കഴിഞ്ഞദിവസം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശബരിമലയിൽ വിശ്വാസികളല്ലാത്ത സ്ത്രീകൾ പോവേണ്ടെന്നതുൾപ്പെടെയുള്ള നിലപാടുകളുമായി പൃഥ്വിരാജ് പ്രതികരിച്ചത്.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം 

‘സിനിമ’യിൽ ‘ഡയലോഗ്’ പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നു ചോദിച്ചതും പ്രിയ പൃഥ്വിരാജ്, ‘ മാനിയാം നിന്നുടെ താതനെ ‘ യോർമ്മിപ്പിച്ചു.

എസ്.ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍