UPDATES

സോഷ്യൽ വയർ

യോഗയാണല്ലേ, ഇപ്പം ശരിയാക്കിയത്തരാം; സോഷ്യൽ മീഡിയയുടെ മനം കവർന്ന് കുഞ്ഞു കുസൃതി

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഒമ്പതിനായിരത്തിലധികം ഷെയറുകൾക്ക് പുറെ രണ്ട് ലക്ഷത്തിലധികം പേർ കാണുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗ പ്രകടനങ്ങൾ നടന്നു. തങ്ങൾ ഭാഗമായ യോഗ പരിപാടിയുടെ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. രാഷ്ട്രീയനേതാക്കള്‍, താരങ്ങള്‍, സാമൂഹിക പ്രവർത്തകർ എന്നിവരെല്ലാം പരിപാടിയുടെ ഭാഗമായി. എന്നാൽ തീര്‍ക്കും വ്യത്യസ്ഥമായ, രസകരമായ ഒരു യോഗ വീഡിയോ ആണ് അപ്പോൾ‌ ഫേസ്ബുക്കിൽ ട്രെൻഡിങ്ങ് അയിരിക്കുന്നത്. യോഗ ചെയ്യുന്ന യുവാവും ഒരു കുഞ്ഞുമാണ് ഈ വീഡിയോയിൽ ഉള്ളത്.

യോഗ ചെയ്യാനായി ഒരുങ്ങിയെത്തുന്ന യുവാവും അയാൾക്കൊപ്പം ചേരുന്ന കുഞ്ഞും. യോഗ പ്രകടനത്തിൽ യുവാവിനൊപ്പം കുടുന്ന കുട്ടി ഇയാള്‍ക്ക് ആകെ ശല്യം സൃഷ്ടിക്കുന്നതാണ് വീഡിയോ. കുഞ്ഞിന്റെ കളികൾകൊണ്ട് പൊറുതി മുട്ടുകയാണ് യുവാവ്. തോളില്‍ തൂങ്ങിയും മുതുകില്‍ കയറിയും കാലുകള്‍ക്കിടയിലൂടെ ഓടിനടന്നും യോഗയിൽ സജീവമാവുകയാണ് കുഞ്ഞു കുസൃതി.

എന്നാൽ വീഡോയോക്ക് വൻ ആരാധകരാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. ‘രാംകുമാര്‍ ജയരാമന്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഒമ്പതിനായിരത്തിലധികം ഷെയറുകൾക്ക് പുറമെ മൂന്ന് ലക്ഷത്തിലധികം പേർ കാണുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍