UPDATES

സോഷ്യൽ വയർ

“കസേരകളോടാണോ ബാലാ കസർത്ത്…”; ഹിന്ദുവിന്റെ ആത്മാഭിമാനം ഉണര്‍ത്താനുള്ള യോഗിയുടെ ആഹ്വാനം കേള്‍ക്കാന്‍ ആളില്ല; പത്തനംതിട്ടയിലെ ബിജെപി യോഗത്തിന്റെ വീഡിയോ

ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതാണ് കമന്റുകള്‍ക്ക് കാരണം.

പത്തനംതിട്ടയിലെ യോഗത്തില്‍ ഒഴിഞ്ഞ ആളോഴിഞ്ഞ കസേരകളോടായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗമെന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. യോഗി പങ്കെടുത്ത യോഗത്തിന്റെ വീഡിയോ വൈറലാണിപ്പോള്‍. ‘ഹിന്ദുവിന്റെ ആത്മാഭിമാനം ഉണര്‍ത്താനുള്ള ആദിത്യനാഥിന്റെ ആഹ്വാനം ഒഴിഞ്ഞ കസേരകളോട്’ എന്ന തരത്തിലാണ് കമന്റുകള്‍. ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതാണ് കമന്റുകള്‍ക്ക് കാരണം.

“അയോധ്യയിലൂടെ ഇന്ത്യയിലെ ഹിന്ദുവിൻ്റെ ആത്മാഭിമാനമുയർന്നപോലെ അയ്യപ്പനിലൂടെ കേരളത്തിലെ ഹിന്ദുവിൻ്റെ ആത്മാഭിമാനം ഉണരണമെന്നാണ് ആദിത്യനാഥിൻ്റെ ആഹ്വാനം.
യോഗിയുടെ യോഗത്തിൽ വൻ ജനാവലിയാണല്ലോ..! ഇത്തവണ പത്തനംതിട്ടയൊക്കെ മറിയും. ഒറപ്പാ..” മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ എഴുതുന്നു.

ഹിന്ദുവിന്റെ ആത്മാഭിമാനം ഉണരണമെന്നും അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്, ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു. അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്നായിരുന്നു യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍