UPDATES

സോഷ്യൽ വയർ

കുപ്പിയില്‍ പെട്രോള്‍ നല്‍കില്ല,ബൈക്കിന്റെ പെട്രോള്‍ ടാങ്ക് ഊരി പെട്രോള്‍ നിറച്ച് യുവാക്കളുടെ പുതിയ ചലഞ്ച്‌

പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് എക്‌സ്‌പ്ലോസീവ് നിയമം ഉണ്ട്

എന്തിനും ഏതിനും ചലഞ്ച് ചെയ്യുന്നത് ഇപ്പോഴത്തെ തലമുറയുടെ ഒരു ശീലമാണ്. എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി ഒരു പുതിയ ചലഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ പെട്രോള്‍ വാങ്ങുന്നതാണ് ഇപ്പോഴത്തെ പുതിയ ചലഞ്ച്. പെട്രോള്‍ തീര്‍ന്ന ബൈക്കുകളുടെ പെട്രോള്‍ ടാങ്ക് ഊരിക്കൊണ്ട് വന്ന് പെട്രോള്‍ അടിക്കുന്നതാണ് ചലഞ്ച്.

ഈ അടുത്തകാലത്ത് 2 പെണ്‍ക്കുട്ടികലെ പെട്രോള്‍ ഒഴിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് കുപ്പികളില്‍ ഇനിമുതല്‍ പെട്രോള്‍ കൊടുക്കരുത് എന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പെട്രോള്‍ ചലഞ്ച് നടക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് എക്‌സ്‌പ്ലോസീവ് നിയമം ഉണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവുള്ളൂ എന്ന് നിയമം ഉണ്ടെങ്കിലും അത് പാലിച്ചിരുന്നില്ല. എന്നാല്‍ പെട്രോള്‍ ഒഴിച്ച് കൊലപാതകങ്ങള്‍ നടന്നതോടെ നിയമങ്ങള്‍ കര്‍ശനമാക്കി.

 

Read More : കെ കരുണാകരനെ തോല്‍പ്പിച്ച തൃശൂര്‍ ഒന്നും വിട്ടു പറയുന്നില്ല ഇത്തവണ-മണ്ഡലങ്ങളിലൂടെ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍