UPDATES

സോഷ്യൽ വയർ

ദിലീപിന്റെ സിനിമയ്ക്ക് ആശംസകളർപ്പിച്ച നിവിൻ പോളിക്കും, സണ്ണി വെയ്‌നിനും സോഷ്യൽ മീഡിയയുടെ വിമർശനം

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയോടൊപ്പം നിലനില്‍ക്കാനാണ് താന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന സന്ദേശം ആണ് ദിലീപിന് ആശംസകൾ അറിയിച്ചിട്ടുള്ളവർ പൊതു സമൂഹത്തിനു നൽകുന്നതെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിന്റെ പുതിയ സിനിമയ്ക്ക് ആശംസകളുമായി യുവതാരങ്ങള്‍ എത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാവുന്നു. നടന്‍മാരായ നിവിന്‍ പോളി, സണ്ണി വെയ്ന്‍,ടൊവിനോ തോമസ്, തുടങ്ങി നിരവധി പേരാണ് ദിലീപിന്റെ പുതിയ ചിത്രമായ ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന സിനിമയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി രംഗത്തെത്തിയത്.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയോടൊപ്പം നിലനില്‍ക്കാനാണ് താന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന സന്ദേശം ആണ് ദിലീപിന് ആശംസകൾ അറിയിച്ചിട്ടുള്ളവർ പൊതു സമൂഹത്തിനു നൽകുന്നതെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. “ദിലീപിനെപ്പോലുള്ളവരെ സുഖിപ്പിച്ചും ഗുഡ് സർട്ടീഫിക്കറ്റു വാങ്ങിയും ആണ് ഇവർ ഇവരുടെ കരിയർ ബിൽഡപ്പ് ചെയ്യുന്നത്. വയറ്റിൽ പഴുപ്പ്…. പാവങ്ങൾ ജീവിച്ചു പോട്ടെ” എന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.

“ദിലീപ്‌ പുറത്തായിരുന്നാലും അകത്തായിരുന്നാലും കളിക്കാൻ മിടുക്കനാണ്‌.. ദുൽഖറിനേപോലെയോ പ്രണവിനേപോലെയോ തിണ്ണബലമില്ലാത്തവർക്ക്‌ ജീവിചുപോകണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്തേപറ്റൂ..” എന്നാണു മറ്റൊരു കമന്റ്.

ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനെതിരെ തുടക്കം മുതലെ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത് .

ടൊവിനോയും സണ്ണിവെയ്‌നുമെല്ലാം ചിത്രത്തിന് ആശംസകള്‍ അറിയിച്ചപ്പോള്‍ നിവിന്‍ പോളി ദിലീപിന് തന്നെ നേരിട്ട് ആശംസകള്‍ ആണ് അര്‍പ്പിച്ചത്. ഇതിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു.

‘ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ടീസർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

46 സെക്കന്റ് മാത്രം നീണ്ടു നിൽക്കുന്ന ടീസർ ഒരു ഫൺ എന്റെർറ്റൈനറിന്റെ സൂചനയാണ് നൽകുന്നത്. അതെ സമയം നായികമാർ ആരും തന്നെ ടീസറിൽ പ്രത്യക്ഷപ്പെടുന്നില്ല.

പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് അഭിഭാഷക വേഷത്തില്‍ വീണ്ടും എത്തുന്നത്. ചിത്രത്തില്‍ മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. പാസഞ്ചര്‍, മൈ ബോസ്, ടൂ ക്രണ്ടീസ്, തുടങ്ങിയ ചിത്രങ്ങളില്‍ മംമ്തയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍