UPDATES

സോഷ്യൽ വയർ

കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ‘ആഘോഷ’യാത്ര

ചിതാഭസ്മ ഘോഷയാത്ര മാവേലിക്കരയില്‍ എത്തിയപ്പോഴുള്ള ചിത്രമാണ് പ്രചരിക്കുന്നത്

കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മവും വഹിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് യാത്രയില്‍ ആഘോഷ പ്രകടനം. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചിതാഭസ്മ ഘോഷയാത്ര മാവേലിക്കരയില്‍ എത്തിയപ്പോഴുള്ള ചിത്രമാണ് പ്രചരിക്കുന്നത്. കറുത്ത ബാഡ്ജും കുത്തി ബൈക്കുകളില്‍ ചിരിച്ചു കളിച്ച് പോകുന്ന യൂത്ത് കോണ്‍ഗ്രസുകാരെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. സമീപത്തായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മം വഹിച്ച വാഹനം കടന്നുപോകുന്നതും കാണാം. നിരവധി പേരാണ് ഈ പ്രകടനത്തിനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രതികരിക്കുന്നത്. ഇതില്‍ ഷിയാസ് ഷംസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ചിതാഭസ്മവും വഹിച്ചുള്ള കോണ്‍ഗ്രസ്സുകാരുടെ ആഹ്ലാദപ്രകടനം കണ്ടപ്പോളാണ് എനിക്ക് പഴയൊരു കാര്യം ഓര്‍മ വന്നത്. കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പറ്റുമോ എന്നുള്ള ആഹ്ലാദമുണ്ട്. പിന്നെ ഈ പേരില്‍ പിരിച്ചു പുട്ടടിക്കാന്‍ പറ്റുമെങ്കില്‍ അത് മറ്റൊരു ആഹ്ലാദം. പിരിവിനിടയില്‍ അടി പൊട്ടിയപ്പോള്‍ ബിന്ദു കൃഷ്ണക്ക് ഓടി രക്ഷപെടേണ്ടി വന്നതൊക്കെ ഈ അടുത്ത ദിവസമാണല്ലോ.

ഞാന്‍ പറഞ്ഞു വന്നത് അതൊന്നുമല്ല. പഴയൊരു കാര്യമാണ്. ഞാനന്ന് എട്ടിലോ മറ്റോ പഠിക്കുന്നു. അത്ര ഓര്‍മയില്ലാത്തതു കൊണ്ടാണ് ചോദിക്കുന്നത്? അറിയാവുന്ന കോണ്‍ഗ്രസ്സ്‌കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരണേ?

കോണ്‍ഗ്രസ്സുകാര്‍ എവിടെ എന്ത് പരിപാടി നടത്തിയാലും സദസ്സില്‍ ഉള്ള ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ സ്റ്റേജില്‍ ഉണ്ടാകാറുണ്ട്. ലോക്കല്‍ നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ.

എന്റെ സംശയം എന്താണ് എന്ന് വെച്ചാല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അധ്യക്ഷനോ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോ ഒക്കെ വരുമ്പോള്‍ നേതാക്കളുടെ ബാഹുല്യമായിരിക്കും ചുറ്റിലും.

എന്നാല്‍ 1991ല്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് ശ്രീ രാജീവ് ഗാന്ധി മനുഷ്യബോംബ് പൊട്ടി മരിക്കുമ്പോള്‍ കുറച്ചു സാധാരണക്കാര്‍
അല്ലാതെ മറ്റാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല എന്ന ചര്‍ച്ച ഒക്കെ അന്ന് കേട്ട ഓര്‍മയുണ്ട്.

കോണ്‍ഗ്രസ്സിന്റെ ലോക്കല്‍ നേതാക്കളോ ജില്ലാ സംസ്ഥാനനേതാക്കളോ ഒന്നും അന്ന് രാജീവ് ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നില്ലേ?
ഒരു ലോക്കല്‍ കോണ്‍ഗ്രസ്സ് നേതാവ് പോലും കൂടെ ഉണ്ടായിരുന്നില്ല എന്നതിന്റെ കാരണമെന്തെന്ന് അന്ന് എന്തെങ്കിലും അന്വേഷണം നടന്നിരുന്നോ?

ബൊഫോഴ്സ് അഴിമതിയില്‍ കോണ്‍ഗ്രസ്സ് നാറി നില്‍ക്കുന്ന സമയത്തായിരുന്നു ആ തെരഞ്ഞെടുപ്പ്. രാജീവ് ഗാന്ധി വധിക്കപ്പെടാതിരുന്നിരുന്നെങ്കില്‍ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അമ്പേ തകരുമായിരുന്നു.

ചിതാഭസ്മവുമായി ഇന്ത്യ മുഴുവന്‍ യാത്ര നടത്തി ഒരു സഹതാപതരംഗത്തിലാണ് അന്ന് കോണ്‍ഗ്രസ്സ് ജയിച്ചു കയറിയത്.

മരണം കൃത്യമായി വില്‍ക്കാന്‍ അറിയാവുന്നവര്‍ ആണ് കോണ്‍ഗ്രസ്സുകാര്‍. അത് കൊണ്ടാണ് സംശയം.

ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയുടെ കൂടെ ഒരു കോണ്‍ഗ്രസ്സ് നേതാവ് പോലും ഇല്ലാതെ പോയത് എന്ത് കൊണ്ടായിരിക്കും?

അറിയാവുന്ന ഏതെങ്കിലും കോണ്‍ഗ്രസ്സുകാരുണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തന്നു സഹായിക്കണേ?

എന്റെ ഫ്രണ്ട്‌ലിസ്റ്റില്‍ ഞാന്‍ കോണ്‍ഗ്രസ്സാണെന്നു തുറന്നു പറയുന്നവര്‍ കുറവാണ്. കൂടുതലും ഞാന്‍ നിഷ്പക്ഷനാണ്, എല്ലാ പാര്‍ട്ടിയും ശെരിയാണ് എന്നൊക്കെ പറയുന്ന കോണ്‍ഗ്രസുകാരെ ഉള്ളൂ. അവരോട് ഇതൊക്കെ ചോദിച്ചാല്‍ എനിക്ക് പാര്‍ട്ടിയില്ല എന്ന് പറഞ്ഞു നൈസ് ആയി സ്‌കൂട്ടാകും.

നിങ്ങളുടെ അറിവില്‍ ഏതെങ്കിലും കോണ്‍ഗ്രസ്സുകാരുണ്ടോ? ശ്രീപെരുമ്പത്തൂരില്‍ രാജീവിനൊപ്പം ഒരു കോണ്‍ഗ്രസ്സ് നേതാക്കളും ഇല്ലാതെ പോയത് എന്താണെന്ന് പറയാന്‍ പറ്റുന്ന ഏതെങ്കിലും കോണ്‍ഗ്രസ്സുകാര്‍?

ഉണ്ടെങ്കില്‍ ഒന്ന് മെന്‍ഷന്‍ ചെയ്യണേ. ആ സംശയം അങ്ങിനെ തീരട്ടെ.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍