UPDATES

സോഷ്യൽ വയർ

ഭക്ഷണം നല്‍കില്ല, സ്വകാര്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ ചെയ്യും; പണത്തിനായി കുട്ടികളോട് വളര്‍ത്തമ്മയുടെ ക്രൂരപീഡനങ്ങള്‍

യൂട്യൂബ് ചാനല്‍ തുടങ്ങി കുട്ടികളുടെ വീഡിയോകള്‍ ചിത്രീകരിക്കുക, അന്യായമായി തടവില്‍ വെയ്ക്കുക, ബാലപീഡനം, ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് മഷാലേ ഹക്‌നീ എന്ന യുവതിയെ അറസ്റ്റു ചെയ്തത്

പണം സമ്പാദിക്കുന്നതിനായി ഏഴ് കുട്ടികളെ ദത്തെടുത്ത് ക്രൂര പീഡനം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. യൂട്യൂബ് ചാനല്‍ തുടങ്ങി കുട്ടികളുടെ വീഡിയോകള്‍ ചിത്രീകരിക്കുക, അന്യായമായി തടവില്‍ വെയ്ക്കുക, ബാലപീഡനം, ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് മഷാലേ ഹക്‌നീ എന്ന യുവതിയെ അറസ്റ്റു ചെയ്തത്.

ഫന്റാസ്റ്റിക് അഡ്വഞ്ചേഴ്‌സ് എന്ന ഇവരുടെ യുട്യൂബ് ചാനലിന് ഏകദേശം 25 ദശലക്ശം കാഴ്ചക്കാരും 8 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഉള്ളത്. കുട്ടികളെ കൊണ്ടു വിവിധ തരത്തിലുള്ള സാഹസിക പ്രവൃത്തികള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് ചാനലിലുള്ളത്. കുട്ടികളെ ഉപയോഗിച്ച് ഏകദേശം 2.5 ദശലക്ഷത്തോളം ഡോളര്‍ ഇവര്‍ സമ്പാദിച്ചിട്ടുണ്ട്.

എന്നാല്‍ ഈ കുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണെന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുക, അവരെ ദിവസങ്ങളോളം ശുചിമുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബെല്‍റ്റ്, ബ്രഷ് തുടങ്ങിയവ ഉപയോഗിച്ച് അടിക്കുക, ശരീരത്തില്‍ കുരുമുളക് സ്‌പ്രേ അടിക്കുക തുടങ്ങി പലതരത്തിലായിരുന്നു കുട്ടികളോടുള്ള ഹക്‌നീയുടെ ക്രൂരത.

തണുപ്പു വെള്ളത്തില്‍ കുട്ടികളെ നിര്‍ബന്ധിച്ചു കുളിപ്പിക്കുകയും ഇവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറി വേല്‍പ്പിക്കുകയും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തിരുന്നുവെന്നു പെണ്‍കുട്ടി പറഞ്ഞു.

ഹക്‌നീയുടെ സ്വന്തം മകള്‍ ഈ മാസം 13-ന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരുടെ ക്രൂരത കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിയവര്‍ ദത്തെടുത്ത കുട്ടികളില്‍ ഒരാളെ വീട്ടിലെ ശുചിമുറിയില്‍ പൂട്ടിയിട്ടതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഏഴ് കുട്ടികളെ പരിശോധിച്ചതില്‍ നിന്നു ഇവര്‍ക്കു ആവശ്യത്തിനുള്ള ഭക്ഷണങ്ങള്‍ കിട്ടുന്നില്ലെന്നും കണ്ടെത്തി. ദാഹിക്കുന്നുവെന്നും വിശക്കുമെന്നുമാണ് കുട്ടികള്‍ ഇവരോട് പറഞ്ഞത്. ഭക്ഷണം നല്‍കിയപ്പോള്‍ അത് വാങ്ങിയാല്‍ കുട്ടികളെ ഹക്‌നീയ ഉപദ്രവിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

യുട്യൂബ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ചാനല്‍ നീക്കം ചെയ്തിരിക്കുകയാണ്. വീട്ടില്‍ ബാലപീഡനം സംഭവിച്ചിട്ട് അത് അറിയിച്ചില്ലെന്ന കാരണത്താല്‍ ഹക്‌നീയയുടെ രണ്ടു മക്കളേയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഹക്‌നീ തള്ളി.

 

Read More :ചില തീവ്രവാദികളുണ്ടെന്ന് കരുതി പാകിസ്താനെ മൊത്തം തള്ളിപ്പറയരുതെന്ന് സാം പിത്രോദ; 130 കോടി ജനങ്ങൾ ക്ഷമിക്കില്ലെന്ന് മോദി

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍