UPDATES

വൈറല്‍

രൂപയുടെ മൂല്യത്തകർച്ച കാല്‍നൂറ്റാണ്ട് മുന്‍പ് ശ്രീനിവാസൻ പ്രവചിച്ചു!

വല്യ പ്രശ്നമാണ്. അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നായിരുന്നല്ലോ സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എവടെ !

രൂപയുടെ മൂല്യത്തകർച്ച ഒരു തുടർപ്രക്രിയ ആയിരിക്കുകയാണ്. 2018​​െൻറ തുടക്കം മുതൽ ഇൗ മൂല്യത്തകർച്ച അനുദിനം തുടർന്ന് ഇപ്പോൾ ഡോളറിന് 80 രൂപയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ പ്രതിഭാസമാണിത്. കാരണം, ഇന്ത്യയുടെ വിദേശ വ്യാപാരവും വിദേശ കടബാധ്യതകളും ഡോളർ നിരക്കിലാണ് കണക്കാക്കപ്പെടുന്നത് എന്നതുതന്നെ.

രൂ​പ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ല്യ​ത്ത​ക​ർ​ച്ച​യി​ൽ നിൽക്കുമ്പോൾ 1991 – ൽ ശ്രീനിവാസൻ ഇത് പ്രവചിച്ചിരുന്നു എന്നാണു സോഷ്യൽ മീഡിയ പറയുന്നത്. ഞെട്ടണ്ട! സംഗതി ടി ദാമോദരൻ തിരക്കഥ എഴുതി ജി എസ് സംവിധാനം ചെയ്ത ഒരു ചിത്രത്തിലെ രംഗം ആണ്. അശ്വതി വിജയൻ ആണ് ഈ കിടിലൻ ഒബ്‌സർവേഷൻ നവമാധ്യമത്തിൽ പങ്കു വെച്ചത്. ചില പ്രത്യേക സാഹചര്യങ്ങളിൽ തന്റെ മരണം മുന്നിൽ കണ്ട് ആത്മഹത്യ ചെയ്യാൻ നടക്കുന്ന ഒരു പോലീസ് ഓഫീസർ ആണ് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം.

ഒരു ശവപ്പെട്ടിക്കട ആണ് രംഗവേദി.
ശ്രീനിവാസൻ : ശവപ്പെട്ടിയ്ക്കൊക്കെ ഇപ്പോ എങ്ങനാ വില?
കടക്കാരൻ : പല വിലയിലുമുണ്ട്. 300 മുതൽ 3000 വരെ
ശ്രീനിവാസൻ: 3000 രൂപയോ! ഒരു ശവപ്പെട്ടിയ്ക്കോ ?
കടക്കാരൻ: ഇപ്പക്കൂടിയതാണു സാർ. രൂപയുടെ മൂല്യം കുറച്ചപ്പോൾ എല്ലാ സാധനത്തിനും വില കേറിയല്ലോ..
ശ്രീനിവാസൻ: ഹമ്! ഇങ്ങനെ പോയാൽ സാധാരണക്കാരനെങ്ങനെ മരിക്കും?
കടക്കാരൻ: വല്യ പ്രശ്നമാണ്. അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നായിരുന്നല്ലോ സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എവടെ !
ശ്രീനിവാസൻ: എന്നു പറയാൻ പറ്റില്ല.വളരെ വളരെ ആവിശ്യമുള്ള സാധനമാണല്ലോ രൂപ.അതിന്റെ വില ഇഷ്ടംപോലെ കുറച്ചില്ലേ.

എന്തായാലും ടി ദാമോദരന്റെ എഴുത്തും, ശ്രീനിവാസന്റെ പ്രകടനവും ദീർഘദൃഷ്ടി ഉള്ളതാണെന്ന് തന്നെയാണ് സോഷ്യൽ മീഡിയ ആവർത്തിക്കുന്നത് അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടിയപ്പോൾ രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്ത വിധം കുറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍