UPDATES

സോഷ്യൽ വയർ

10 ഇയര്‍ ചലഞ്ചില്‍ മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മഞ്ജു വാര്യരുടെ 1998ലെയും 2019ലെയും ചിത്രങ്ങളാണ് പങ്കുവച്ചത്.

പത്ത് വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ തപ്പിയെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന 10 ഇയര്‍ ചലഞ്ചിന് പിന്തുണയേറുന്നു. സാധാരണക്കാരും സെലിബ്രിറ്റികളും ചലഞ്ച് ഏറ്റെടുത്ത് മുന്നേറുകയാണ്. ചിലര്‍ തങ്ങളുടെ സ്വന്തം ചിത്രങ്ങള്‍ ചലഞ്ചിനായി തെരഞ്ഞെടുക്കുമ്പോള്‍ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൈയടി നേടുന്നവരും ഉണ്ട്. ഭാവന, ഉണ്ണി മുകുന്ദന്‍, ശ്രുതി ഹാസന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പഴയതും ഇപ്പോഴത്തെയും ചിത്രങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു.

ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായി സന്തോഷ് ശിവന്‍. 1998ലെയും 2019ലെയും ചിത്രങ്ങളാണ് പങ്കുവച്ചത്. കസവ് ചുറ്റി മുല്ലപ്പൂചൂടി നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. സൗന്ദര്യം കൂടിയിട്ടേ ഉള്ളുവെന്നാണ് ആരാധകരുടെ കമന്റ്. സന്തോഷ് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെതാണ് 2019ലെ ചിത്രം. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍