UPDATES

സോഷ്യൽ വയർ

‘ദുര്യോധന ഭഗവാന്’ 101 ഓള്‍ഡ് മങ്ക്

കള്ള് നിവേദ്യമായ ക്ഷേത്രങ്ങളുണ്ടെങ്കിലും നിവേദ്യമായി വിദേശമദ്യം സമര്‍പ്പിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമായിരിക്കാം ഇത്.

ബുള്ളറ്റ് ബിയര്‍ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രം മഹാരാഷ്ട്രയിലുണ്ട്. ഇത്തരത്തില്‍ രസകരമായ ഒരു ആചാരമാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനടയിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ ദുര്യോധനനാണ്. പ്രതിഷ്ഠ പോലെ തന്നെ വിചിത്രമാണ് ആചാരങ്ങളും. നേര്‍ച്ചയായി ഇവിടെ ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് ആണ്.

ഈ വര്‍ഷത്തെ നടവരവിന്റെ കണക്കാണിത്. കള്ള് നിവേദ്യമായ ക്ഷേത്രങ്ങളുണ്ടെങ്കിലും നിവേദ്യമായി വിദേശമദ്യം സമര്‍പ്പിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമായിരിക്കാം ഇത്.
ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേരാണ് കൗരവര്‍ എന്നാണ് പുരാണം പറയുന്നത്. ഈ 101 പേര്‍ക്കാണ് ഈ നിവേദ്യം സമര്‍പ്പിച്ചിരിക്കുന്നത്.

പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചപ്പോള്‍ മദ്യമാണ് വീട്ടിലെ സ്ത്രീ നല്‍കിയത്. ഇതാണ് ഐതിഹ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍