UPDATES

സോഷ്യൽ വയർ

‘ഒരു മുറിയില്‍ ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനാകും’ ദാമ്പത്യ വിജയം വെളിപ്പെടുത്തി അജയ് ദേവ്ഗണും കജോളും

ഇരുവരുടെയും വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം പങ്ക്‌വെയ്ക്കുകയാണ് അജയ്

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും കജോളും വിവാഹ വാഷിക ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്. 1999 ഫെബ്രുവരി 24 ന് വിവാഹിതരായ ഇരുവരും വിവാഹത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങള്‍ തുടങ്ങിയ ഇരുവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ആരാധകരോട് സംസാരിക്കുകയാണ്.

ഇരുവരുടെയും വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം പങ്ക്‌വെയ്ക്കുകയാണ് അജയ്. ‘എറ്റവും നല്ല കാര്യമെന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍ ജീവിതത്തില്‍ എന്താണോ അതില്‍ നിന്ന് മാറാന്‍ ഞങ്ങള്‍ ഇരുവരും പരസ്പരം ആവശ്യപ്പെട്ടിട്ടില്ല. അവള്‍ക്ക് കുറച്ച് സ്പേസ് വേണമെന്ന് തോന്നിയാല്‍ അതെടുക്കാം, അതുപോലെ എനിക്ക് ഒരല്‍പം സ്പേസ് വേണമെന്ന് തോന്നിയാല്‍ അവള്‍ ഒരിക്കലും തരാതിരുന്നിട്ടുമില്ല.ഒരു മുറിയില്‍ ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനാകും. തമ്മില്‍ സംസാരിക്കുന്നില്ലല്ലോ എന്നോര്‍ത്തുപോലും ഞങ്ങള്‍ അപ്പോള്‍ അസ്വസ്ഥപ്പെടില്ല’, അജയ് പറഞ്ഞു.

തമ്മില്‍ എന്തും പറയാനാകുന്ന ഒരു ബോണ്ട് തങ്ങള്‍ക്കിടയിലുണ്ടെന്നും വീട്ടില്‍ പോലും വളരെ ചില്‍ഡ് ഔട്ട് കപ്പിള്‍ ആണ് താനും കജോളുമെന്നും അജയ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍