UPDATES

സോഷ്യൽ വയർ

‘പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’; രസകരമായ വീഡിയോ പങ്കുവെച്ച് ഇന്ദ്രൻസ്

ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന് 22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് വെയില്‍മരങ്ങള്‍.

മേളക്കിടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴുണ്ടായ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രൻസ്. ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. കൂടാതെ എങ്ങനെയാണ് ചോപ്സ്റ്റിക് ഉപയോഗിക്കേണ്ടത് എന്ന് ഹോട്ടൽ ജീവനക്കാരൻ ഇന്ദ്രൻസിനെ പഠിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ഇപ്പോഴിതാ ഇന്ദ്രൻസ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ഇന്ദ്രൻസ് പങ്കുവെച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുള്ളത്.

‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’- വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു

ഷാങ്ഹായില്‍ നടന്നത് ചിത്രത്തിന്റെ ആദ്യ ഷോ കൂടിയായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ഈ മേളയില്‍ ഒരു മലയാളചിത്രത്തിന് പുരസ്കാരം ലഭിക്കുന്നത്. ഡോ. ബിജുവിനൊപ്പം ചിത്രത്തിലെ താരമായ ഇന്ദ്രന്‍സും പോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍