UPDATES

സോഷ്യൽ വയർ

മമ്മൂട്ടിയുടെ സെൽഫിയും സോഷ്യൽ മീഡിയയിൽ തരംഗമായ കമന്റും: ആ ‘മുകേഷ്’ ഞാനല്ല; അത് വ്യാജ അക്കൗണ്ട്

മുകേഷിന്റെ മറുപടിക്ക് മാത്രം പതിനായിരത്തിനടുത്ത് ലൈക്കുകളായിരുന്നു ലഭിച്ചത്.

നടൻ മുകേഷിന്റെ പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ഇന്നലെ ഏറെ വൈറൽ ആയിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തി. ട്വന്റിഫോര്‍ ന്യൂസിനോടാണ്‌ മുകേഷ് കമന്റിനെക്കുറിച്ച് സംസാരിച്ചത്. ഈ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് അദ്ദേഹം പറയുന്നത്.

മുകേഷ് എം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലായിരുന്നു ഇന്നലെ മമ്മൂട്ടിക്കൊപ്പം മുകേഷ് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെ സിറാജ് ബിന്‍ ഹംസ എന്നയാള്‍ ‘കിളവന്മാര്‍ എങ്ങോട്ടാ’ എന്നു കമന്റ് ചെയ്യുകയും ചെയ്തു. കമന്റിട്ട് നിമിഷനേരം കഴിയുന്നതിനുമുന്‍പു തന്നെ ‘ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ’ കാണാന്‍ പോവുകയാണ് എന്ന മറുപടിയും മുകേഷ് എം കൊടുത്തിരുന്നു. ഈ മറുപടി സമൂഹ മാധ്യങ്ങളിൽ വൈറൽ ആവുകയായിരുന്നു, പതിമൂവായിരത്തിലധികം പേര്‍ ലൈക്ക് ചെയ്ത ഫോട്ടോക്ക് രണ്ടായിരത്തിലധികം പേര്‍ കമന്റിടുകയും ചെയ്തിരുന്നു. മുകേഷിന്റെ മറുപടിക്ക് മാത്രം പതിനായിരത്തിനടുത്ത് ലൈക്കുകളായിരുന്നു ലഭിച്ചത്.


സംഭവം ചർച്ചയതയോടെ നടന്‍ മുകേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ”അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്, നാട്ടില്‍ നിരവധി കോമഡികളുണ്ട്, ഇതൊരു കോമഡിയാണോ ?”- മുകേഷ് പറയുന്നു. തന്റെ നിലപാടനുസരിച്ച് താന്‍ അങ്ങനെ പറയില്ല.പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിത പേജിലല്ല, അത് വ്യാജമാണ്,മുകേഷ് മാധവന്‍ എന്നുള്ളതാണ് തന്റെ ഫേസ്ബുക്ക് അകൗണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒട്ടേറെ ട്രോൾ പോസ്റ്റുകളും ഈ കമന്റുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍