UPDATES

സോഷ്യൽ വയർ

‘കാത്തിരിക്കാന്‍ വയ്യട മോനെ’ എന്ന് സിദ്ധാർഥ്, ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചെന്ന് വൈശാഖ്; ലൂസിഫർ ട്രെയിലറിനെ പ്രശംസിച്ച് താരങ്ങൾ

ടീസർ ട്രെയിലർ റെക്കോർഡുകളുടെ പേരിൽ മമ്മൂട്ടി-മോഹൻലാൽ ഫാൻസ്‌ തന്നിൽ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുന്ന സമയത്തായിരുന്നു വൈശാഖിന്റെ ഈ പോസ്റ്റ് എന്നുള്ളത് കൂടുതൽ പ്രസക്തമാണ്

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ  ട്രെയിലറിന് ലഭിക്കുന്നത്.

ലൂസിഫർ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകൻ വൈശാഖ് ഉം, നടന്‍ പൃഥ്വിരാജിന് ആശംസകളുമായി തമിഴ് നടന്‍ സിദ്ധാര്‍ഥും രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇരുവരം ലൂസിഫർ ട്രെയിലർ കണ്ട ശേഷം തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചത്.

ഔട്ട്സ്റ്റാൻഡ്ങ് എന്നായിരുന്നു വൈശാഖിന്റെ പ്രതികരണം, പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചെന്നും ലാലേട്ടൻ ട്രെയിലറിൽ ഗംഭീരമാണെന്നും വൈശാഖ് കുറിച്ചു. കൂടാതെ ലൂസിഫർ ടീമിന് ആശംസകളും നേർന്നു കൊണ്ടായിരുന്നു വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജ എന്ന സിനിമയുടെ ആദ്യ ടീസറും ഇന്നലെ പുറത്തു വിട്ടിരുന്നു. ടീസർ ട്രെയിലർ റെക്കോർഡുകളുടെ പേരിൽ മമ്മൂട്ടി-മോഹൻലാൽ ഫാൻസ്‌ തന്നിൽ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുന്ന സമയത്തായിരുന്നു വൈശാഖിന്റെ ഈ പോസ്റ്റ് എന്നുള്ളത് കൂടുതൽ പ്രസക്തമാണ്.

‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ അതിമനോഹരമായിരിക്കുന്നു. ഇത് കാണാന്‍ കാത്തിരിക്കാന്‍ വയ്യട മോനെ. തക്കതായ എല്ലാ കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’..സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് ഇങ്ങനെ

രാഷ്ട്രീയത്തിലെ ഒരു വന്‍മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയും അതിനുള്ള ഉത്തരം എന്ന രൂപത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനെ അവതരിപ്പിക്കുകയാണ് ലൂസിഫറില്‍. ആവേശ കാഴ്ച്ചയൊരുക്കുന്ന ട്രെയിലറില്‍ വലിയ താരനിരയുടെ അഭിനയതികവ് കാണാവുന്നതാണ്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ അന്റണി പെരിമ്പാവൂർ ആണ് ലൂസിഫര്‍ നിർമ്മിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 28 ന് തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍