‘തുടക്കത്തിൽ വളരെ പ്രൊഫഷനലായിട്ടായിരുന്നു നിർമാതാവിന്റെ പെരുമാറ്റം. പിന്നീട് കോംപ്രമൈസ് എന്നും ഒരു രാത്രി എന്നൊക്ക പറയാൻ തുടങ്ങുകയായിരുന്നു അയാൾ’
സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്ത കാലത്ത് ഒട്ടേറെ വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരുന്നത്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്താലയുമായി മറാഠി താരം ശ്രുതി മറാത്തെ രംഗത്തെത്തിയിരിക്കുകയാണ്.
ഹ്യൂമൻ ഒഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റിലാണ് താരം തനിക്കുണ്ടായ അനുഭവവും പങ്കുവെച്ചത്. അവസരം ലഭിക്കണമെങ്കിൽ കൂടെ കിടക്ക പങ്കിടാൻ ക്ഷണിച്ച നിർമാതാവിനെ ശ്രുതി കൈകാര്യം ചെയ്തതയായുള്ള താരത്തിന്റെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന വേഷത്തിലേക്കുള്ള ഓഡിഷന്റെ സമയത്താണ് താരത്തിന് ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തുടക്കത്തിൽ വളരെ പ്രൊഫഷനലായിട്ടായിരുന്നു നിർമാതാവിന്റെ പെരുമാറ്റം. പിന്നീട് കോംപ്രമൈസ് എന്നും ഒരു രാത്രി എന്നൊക്ക പറയാൻ തുടങ്ങുകയായിരുന്നു അയാൾ.
നിർമാതാവിന്റെ സംസാരം കൂടുതൽ കേട്ടു നിൽക്കാതെ അപ്പോൾ തന്നെ മറുപടി കൊടുക്കുകയായിരുന്നു ശ്രുതി. ‘ഞാൻ താങ്കൾക്കൊപ്പം കിടക്കണം എന്നാണെങ്കിൽ ആരെയാണ് താങ്കൾ ഹീറോയുടെ കൂടെ കിടത്തുക?’. ശ്രുതിയുടെ ചോദ്യം കേട്ട് നിർമാതാവ് ഞെട്ടി. മീറ്റിംഗ് കഴിഞ്ഞ ഉടനെ അയാളുടെ പെരുമാറ്റത്തെ കുറിച്ച് മറ്റുള്ളവരെ അറിയിച്ചെന്നും അയാളോട് പ്രോജക്ട് വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് താരം വ്യക്തമാക്കി. എന്നാൽ നിർമാതാവിന്റെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല.