UPDATES

സോഷ്യൽ വയർ

സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഇതൊരു അനുഭവമായിരിക്കും: ‘ഓസ്കർ ഗോസ് ടു’വിനെ കുറിച്ച് നടി മാല പാർവതി

ഒരു സിനിമാമോഹി വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ വിജയിക്കുകയും ഓസ്‌കാർ എൻട്രി ലഭിക്കുന്നതും സിനിമ അവിടെ വരെ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളുമാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’ പറയുന്നത്

പത്തേമാരി എന്ന സിനിമക്ക് ശേഷം സംവിധായകൻ സലിം അഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. സിനിമ തലയ്ക്ക് പിടിച്ചവർക്കു ഈ സിനിമ ഒരു അനുഭവമായിരിക്കുമെന്ന് നടി മാല പാർവതി പറയുന്നു. ടൊവിനോയുടെ അമ്മയുടെ വേഷത്തിലാണ് സിനിമയിൽ മാല പാർവതി എത്തുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സിനിമയെ കുറിച്ച് പറയുന്നത്.

മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’… ഗോദയ്ക്ക് ശേഷം വീണ്ടും ടൊവീനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ.സലീം അഹമ്മദ് സംവിധാനം ചെയ്ത ടൊവിനോ ചിത്രം.. നാളെ മുതൽ. തിയറ്ററുകളിൽ. അനു ജോസഫ് എടുത്ത സെൽഫി.. ഇരിട്ടിയായിരുന്നു ലൊക്കേഷൻ.. നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും.

ഒരു സിനിമാമോഹി വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ വിജയിക്കുകയും ഓസ്‌കാർ എൻട്രി ലഭിക്കുന്നതും സിനിമ അവിടെ വരെ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളുമാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’ പറയുന്നത്.അനു സിത്താരയാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം ബിജിബാൽ. ഛായാഗ്രഹണം മധു അമ്പാട്ട്, ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ചിത്രം ജൂൺ 21 നാളെ തീയേറ്ററിൽ എത്തും.
‘എന്റെ ജീവിതവും ഈ സിനിമയിലുണ്ട്’; ആൻഡ് ദി ഓസ്‌കാർ ഗോസ് ടു… സലിം അഹമ്മദ്/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍