UPDATES

സോഷ്യൽ വയർ

വിവാഹ വാർത്ത രണ്ടു വർഷം ഒളിപ്പിച്ചുവച്ചത് എന്തിന്?; നടി മേഘ്ന പറയുന്നു

ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്

സിനിമ താരങ്ങളുടെയും കായിക താരങ്ങളുടേയുമെല്ലാം പ്രണയവും ,വിവാഹ വാർത്തകളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നത് പതിവാണ്. ഇപ്പോഴിതാ തമിഴ് നടി മേഘ്ന നായിഡുവും തന്റെ കല്യാണ വാർത്ത സോഷ്യൽ മീഡയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ ഞെട്ടലോടെയാണ് ആരധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.

താൻ രണ്ട് വർഷം മുൻപു തന്നെ വിവാഹം കഴിച്ചുവെന്ന വാർത്തയാണ് മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രണ്ട് വർഷം മുൻപ് കല്ല്യാണം കഴിച്ചതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് നൽകിയ അഭിമുഖമാണ് മേഘ്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

രണ്ട് വർഷം മുൻപ് പോർച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെൽ റെയിസിനെയാണ് മേഘ്ന വിവാഹം കഴിച്ചത്. ഇവരും പൂമാലയണിഞ്ഞുനിൽക്കുന്ന ചിത്രവുമുണ്ട് അഭിമുഖത്തിനൊപ്പം. താൻ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്ന സുഹൃത്തുക്കളോട് മേഘ്ന നന്ദി പറയുന്നുമുണ്ട് പോസ്റ്റിൽ.

ഇതാ ആ വലിയ വാർത്ത. വിവാഹവാർത്ത അറിഞ്ഞിട്ടും ഞങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കിവച്ചവരോടെല്ലാം നന്ദിയുണ്ട്. മിഗ്വെലിനേക്കാൾ മെച്ചപ്പെട്ടൊരു സുഹൃത്തിനെയും ജീവിതപങ്കാളിയെയും എനിക്ക് വേറെ കിട്ടാനില്ല. മിഗ്വെൽ… നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്നേഹത്തിൽ പൂർണ വിശ്വാസം അർപ്പിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്-മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്. തന്നെക്കാൾ പത്ത് വയസ്സിന് ഇളയവളായ നടിയെ പ്രണയിക്കാൻ തുടക്കത്തിൽ മിഗ്വെലിന് മടിയായിരുന്നുവെന്ന് മേഘ്ന പറഞ്ഞു. ഈ ബന്ധം തുടർന്ന് പോകുമോ എന്ന ആശങ്കയായിരുന്നു മിഗ്വെലിന്. എന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ആ പ്രണയം അക്ഷരാർഥത്തിൽ പൂവിട്ടത്. പിറന്നാളിന് വന്ന മിഗ്വെൽ അമ്മയോട് ചോദിച്ചു. എന്ത് സമ്മാനമാണ് വേണ്ടതെന്ന്. നിങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നത് കാണുക എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് അമ്മ പറഞ്ഞു. പിന്നെ ഒന്നിനും സമയമുണ്ടായില്ല. ഷോപ്പിങ്ങിനോ മെഹന്തിയിടാനോ പോലും സമയമുണ്ടായില്ല. ഉടനെ ഒരു അയ്യപ്പ ക്ഷേത്രത്തിൽ പോയി ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചു. അടുത്ത വർഷം പള്ളിയിൽ വച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ട്-മേഘ്ന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍