UPDATES

സോഷ്യൽ വയർ

ചികിത്സയ്ക്ക് ലഭിച്ച തുകയിൽ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നൽകി നടി ശരണ്യ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയിൽ നിന്ന് പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ധനസഹായം വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചലച്ചിത്ര താരം ശരണ്യ തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയിൽ നിന്ന് പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. തന്റെ കഷ്ട്ടപാടുകൾക്ക് നടുവിലും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായ താരത്തെ പ്രശംസിച്ച് കൊണ്ട് ഒട്ടറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽനിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവർക്കായി അവർ തിരിച്ചുനൽകിയത്. സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നൽകാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയിൽ നിന്നും ഒരു പങ്ക് തിരിച്ചുനൽകുകയാണെന്നും ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു.

ഇക്കഴിഞ്ഞ ജൂണിലാണ് ശരണ്യയ്ക്ക് ട്യൂമർ ബാധയെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിൽ സഹായിക്കണമെന്ന് അഭ്യർഥിച്ച് സീരിയൽ താരം സീമ.ജി.നായരും ഫിറോസ് കുന്നംപറമ്പിലും രംഗത്തെത്തിയിരുന്നു. തുടർന്ന് ശരണ്യയ്ക്ക് ചികിത്സയ്ക്കായുള്ള തുക ലഭിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.

READ MORE: തിയ്യേറ്റർ കളക്ഷനായി ലഭിച്ചത് പതിനായിരം രൂപ; പകുതിയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍