UPDATES

സോഷ്യൽ വയർ

സ്റ്റൈല്‍ മന്നന്റെ അതേ പോസില്‍ പേരക്കുട്ടിയും; ചിത്രം പങ്കുവെച്ച് സൗന്ദര്യ രജനീകാന്ത്

ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

രജനികാന്തിനെ അനുകരിച്ച് അദ്ദേഹത്തിന്റെ പേരക്കുട്ടി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ മുത്തച്ഛനെ അനുകരിച്ച് നില്‍ക്കുന്ന മകന്‍ വേദിന്റെ ഏറ്റവും പുതിയ ചിത്രം പങ്കു വെച്ചിരിക്കുന്നത് സൗന്ദര്യ രജനീകാന്ത് തന്നെയാണ്. ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

കാലഭേദമൊന്നും അദ്ദേഹത്തെ ബാധിക്കില്ലെന്നും അദ്ദേഹത്തിന് പ്രായമേറുകയില്ലെന്നും എക്കാലത്തെയും സ്റ്റൈല്‍മന്നനും തലൈവയുമാണെന്നും ആരാധകര്‍ പറയുന്നു. ആരാധകര്‍ ഏറെ കൗതുകത്തോടെ ചിത്രമേറ്റെടുത്തപ്പോള്‍ ചിലര്‍ വിമര്‍ശനങ്ങളുമുന്നയിക്കുന്നുണ്ട്. കുട്ടി എന്തു ചെയ്താലും അതിനെ രജനിയുടെ സ്‌റ്റൈല്‍ ആക്കി മാറ്റുന്നതില്‍ രസമൊന്നുമില്ലെന്നും കമന്റുകളുണ്ട്. കൂടാതെ രജനീകാന്തിനെ താത്ത എന്നു വിളിക്കരുത് എന്നാണ് ആദ്യം കമന്റുമായെത്തിയ ആരാധകൻ പറയുന്നത്.

എ ആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദർബാർ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ വേഷമിടുന്നത്. ദര്‍ബാറില്‍ ഒരു എൻകൌണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും അഭിനയിക്കുക. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ. നയൻതാരയാണ് രജനിയുടെ നായികയാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍