UPDATES

സോഷ്യൽ വയർ

മോഹൻലാൽ വരച്ച ചിത്രങ്ങൾ പങ്കുവച്ച് അജു വർഗീസ്; ഇല്ലുമിനാറ്റിയെന്ന് ആരാധകർ

അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്ന ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങൾ പങ്കുവച്ചത്. –’നന്ദി ലാൽ സർ’! എന്ന കുറിപ്പും അതോടൊപ്പം ചേർത്തു.

മോഹൻലിന്റെ ചിത്രം വരെയേ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ മോഹൻലാൽ വരച്ച ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ അജി വർഗീസ്.

മോഹൻലാൽ വരച്ച മൂന്നു ചിത്രങ്ങൾ താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്ന ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങൾ പങ്കുവച്ചത്. –’നന്ദി ലാൽ സർ’! എന്ന കുറിപ്പും അതോടൊപ്പം ചേർത്തു.

 

View this post on Instagram

 

Thank you LAL sir ?❤️??? #precious #gifts #signatureoflove #lovenrespect

A post shared by Aju Varghese (@ajuvarghese) on

ചിത്രത്തിൽ ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിരിക്കുന്നതും കാണാം. ഒരു ലെറ്റർ പാഡിൽ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങൾ. ‘ലാലേട്ടൻ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,’ എന്നാണ് ആരാധകരുടെ കമന്റ്. എന്നാൽ ലൂസിഫർ എന്ന സിനിമയിൽ പരാമർശിക്കുന്ന ഇല്ലുമിനാറ്റിയുമായി ചിത്രത്തിന് ബന്ധമുണ്ടെന്നൊക്കെയാണ് ആരാധകരുടെ മറ്റു കമന്റുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍